മിഡിൽ ഈസ്റ്റിലെ സംഘർഷം; സമാധാന ചർച്ചകളുമായി സൗദി കിരീടാവകാശി

സൗദി: മിഡിൽ ഈസ്റ്റിൽ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടെ, മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ലോക നേതാക്കളുമായി ചർച്ച നടത്തി.

ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി , ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ എന്നിവരുമായി അദ്ദേഹം ഫോൺ സംഭാഷണങ്ങൾ നടത്തി. ഇന്നലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംബിപുമായും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഫോണിൽ സംസാരിച്ചിരുന്നു.
ഇറാനെതിരായ ഇസ്രായേലി സൈനിക നടപടികൾ ഉൾപ്പെടെയുള്ള മേഖലയിലെ സംഭവവികാസങ്ങൾ ചർച്ചയിൽ വിലയിരുത്തി. സംയമനം പാലിക്കേണ്ടതിന്റെ പ്രാധാന്യം ചർച്ച ചെയ്തു. സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും നയതന്ത്രപരമായ മാർഗ്ഗങ്ങളിലൂടെ എല്ലാ തർക്കങ്ങളും പരിഹരിക്കുന്നതിനും എല്ലാ ശ്രമങ്ങളും നടത്തേണ്ടതിന്റെ പ്രാധാന്യം ഈ ചർച്ചകളിൽ എടുത്തുപറഞ്ഞു.
ഇസ്രായേലിന്റെ സൈനിക നടപടികൾ ഇറാനിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, നിലവിലെ സാഹചര്യം ലഘൂകരിക്കാൻ അടിയന്തര ശ്രമങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത, എന്നിവ ചർച്ചയിൽ വിഷയമായി. ഈ ഉന്നതതല ചർച്ചകൾ, മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനും സൗദി അറേബ്യയും അതിന്റെ നേതൃത്വവും നടത്തുന്ന സജീവമായ നയതന്ത്ര ശ്രമങ്ങളെയാണ് എടുത്തു കാണിക്കുന്നത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !