കൊൽക്കത്ത പീഡനക്കേസ് ; പ്രതിയുടെ ഫോണിൽനിന്ന് ബലാത്സംഗ ദൃശ്യം കണ്ടെത്തി; ദൃശ്യം കൈമാറിയിട്ടുണ്ടോയെന്ന് പരിശോധിക്കും
0DAILY CENTRAL DESK 📩: dailymalayalyinfo@gmail.comഞായറാഴ്ച, ജൂൺ 29, 2025
കൊൽക്കത്ത: നിയമ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രതിയുടെ ഫോണിൽനിന്ന് പീഡനദൃശ്യങ്ങൾ കണ്ടെത്തി.
കേസിൽ നിർണായകമായ തെളിവാണിത്. ഇരുപത്തിനാലുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മനോജിത് മിശ്രയുടെ (31) ഫോണിൽനിന്നാണ് ദൃശ്യങ്ങൾ കണ്ടെത്തിയത്. പീഡനത്തിന്റെ ദൃശ്യങ്ങൾ മറ്റു പ്രതികൾ ഫോണിൽ പകർത്തിയതായി അതിജീവിതയുടെ പരാതിയിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ ഇവർ മറ്റുള്ളവർക്ക് അയച്ചിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കുകയാണെന്നു മുതിർന്ന അന്വേഷണ ഉദ്യോഗസ്ഥൻ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു.
അതേസമയം, കേസ് അന്വേഷിക്കാൻ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. അതിജീവിതയുടെ കഴുത്തിലും നെഞ്ചിലും ഉരഞ്ഞ പാടുകളുണ്ടെന്ന് മെഡിക്കൽ പരിശോധനയിൽ തെളിഞ്ഞിരുന്നു. നേരത്തെ, ബലമായി ലൈംഗികബന്ധത്തിലേർപ്പെട്ടതിന്റെയും കടിച്ചതിന്റെയും നഖക്ഷതത്തിന്റെയും പാടുകൾ പെൺകുട്ടിയുടെ ശരീരത്തിൽ ഉള്ളതായി മെഡിക്കൽ പരിശോധനയിൽ വ്യക്തമായെന്നും പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞിരുന്നു. ഫൊറൻസിക് പരിശോധനാഫലം ഇനി ലഭിക്കാനുണ്ട്.
കേസിൽ ഇതുവരെ 4 പേരാണ് അറസ്റ്റിലായത്. അഭിഭാഷകനും പൂർവവിദ്യാർഥിയുമായ മനോജിത് മിശ്ര, വിദ്യാർഥികളായ പ്രമിത് മുഖർജി, സയിബ് അഹമ്മദ്, സുരക്ഷാ ജീവനക്കാരൻ പിനാകി ബാനർജി എന്നിവരാണ് അറസ്റ്റിലായവർ. മനോജിത് മിശ്രയാണ് കേസിലെ പ്രധാന പ്രതി. ഇയാൾക്ക് തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. പെൺകുട്ടിയോട് വിവാഹാഭ്യർഥന നടത്തിയ മനോജിത് മിശ്ര പിന്നീട് ആവശ്യം നിരസിക്കപ്പെട്ടതോടെ വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.