കോട്ടയം: സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവിനെ ഗാന്ധിനഗർ പോലീസ് പിടികൂടി.
കോട്ടയം കൈപ്പുഴ പിള്ളക്കവല സ്വദേശി ഷൈൻ ഷാജി (26) ആണ് പിടിയിലായത്. ഇയാളിൽ നിന്നും 38.91 ഗ്രം എംഡിഎംഎ പോലീസ് കണ്ടെടുത്തു. സ്കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ പ്രത്യേക നിർദേശാനുസരണമായിരുന്നു പരിശോധന. നിരോധിത മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ കൈവശം വച്ച് വിൽപ്പന നടത്തിയതുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.ഗാന്ധിനഗർ എസ്.എച്ച്.ഓ. ശ്രീജിത്ത് ടിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ. അനുരാജ് എം.എച്ച്., എ.എസ്.ഐ. നവീൻ എസ് മോനി, എസ്.സി.പി.ഓമാരായ രഞ്ജിത്ത് ടി.എസ്., സജിത്ത് എസ്, പ്രതീഷ് കെ സി.പി.ഓമാരായ രാജീവ് എം.എസ്., ശ്രീജിത്ത് പി.എസ്., അനൂപ് പി.റ്റി., ശ്രീനിഷ് തങ്കപ്പൻ, വിഷ്ണുപ്രിയൻ, അയ്യപ്പദാസ്, ലിബിൻ മാത്യു എന്നിവരുൾപ്പെട്ട അന്വേഷണം സംഘം അതിസാഹസികമായാണ് പ്രതിയെ പിടികൂടിയത്.കോട്ടയത്ത് സ്കൂൾ വിദ്യാർഥികളെ ലക്ഷ്യമിട്ട് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
0
ഞായറാഴ്ച, ജൂൺ 01, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.