പകര്‍ച്ചവ്യാധി സാധ്യതയുള്ള ഈ കാലവര്‍ഷക്കാലത്ത്, ചെറിയ കുട്ടികള്‍ പഠിക്കുന്ന ക്ലാസ് മുറിയിലൊരു പ്രാഥമികാരോഗ്യകേന്ദ്രം. വയനാട് സുഗന്ധഗിരി വൃന്ദാവന്‍ സര്‍ക്കാര്‍ എല്‍പി സ്കൂളിലെ ക്ലാസ് മുറിയാണ് പിഎച്ച്സി ആക്കി മാറ്റിയത്. സ്കൂളിലെ ശുചിമുറി ഉള്‍പ്പെടെ പിഎച്ച്സിയിലെത്തുന്ന രോഗികള്‍ ഉപയോഗിക്കുന്നു. സ്കൂള്‍ തുറന്നിട്ടും ആരോഗ്യകേന്ദ്രം മാറ്റിസ്ഥാപിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.
ഒരുഭാഗത്ത് ചികിത്സയ്ക്കായി ആളുകള്‍ എത്തുമ്പോള്‍ മറുഭാഗത്ത് ക്ലാസ് നടക്കുന്ന സാഹചര്യമാണെന്ന് പിടിഎ പ്രസിഡന്റ് അബനീഷ് സുഗന്ധഗിരി പറഞ്ഞു. പല അസുഖങ്ങളുമായി വരുന്നവരുണ്ട്. ഞങ്ങള്‍ക്ക് അതിന്റേതായ പേടിയുമുണ്ട്. ആരോഗ്യ കേന്ദ്രവും സ്കൂളും ആവശ്യമാണ്. എന്നാല്‍ ആരോഗ്യകേന്ദ്രം സ്കൂളിലേക്ക് മാറ്റിയത് പേടിയുള്ള കാര്യമാണ് – അദ്ദേഹം വ്യക്തമാക്കി.നേരത്തെ പിഎച്ച്സി കെട്ടിടമുണ്ടായിരുന്നത് പൊളിച്ചുമാറ്റിയിരുന്നു. പുതിയ കെട്ടിട നിര്‍മാണത്തിന് കരാറായിട്ടുണ്ട്. ഒരു വീട്ടിലാണ് താത്കാലികമായി പ്രാഥമികാരോഗ്യ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആ വീടിന് സമീപം കഴിഞ്ഞ മഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. തുടര്‍ന്നാണ് രേഖാമൂലം അറിയിപ്പ് പോലും നല്‍കാതെയാണ് സ്കൂളിലേക്ക് മാറ്റുന്നത്. സ്കൂളിലെ ക്ലാസ് മുറിയാണ് ഇതിന് വേണ്ടി ഉപയോഗിക്കുന്നത്. ക്ലാസ് മുറിയില്‍ ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികളെ ഒരുമിച്ചിരുത്തിയാണിപ്പോള്‍ പഠനം നടത്തുന്നത്.പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കല്‍ ഓഫീസര്‍, വിദ്യാഭ്യാസ വകുപ്പ്, കലക്ടര്‍ എന്നിവര്‍ ചേര്‍ന്ന് എടുത്ത തീരുമാനമാണെന്നും അവര്‍ തന്നെയാണ് മാറ്റാനുള്ള തീരുമാനമെടുക്കേണ്ടതെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ പറഞ്ഞു. പിഎച്ച്സി സ്കൂളില്‍ നിന്ന് മാറ്റാനുള്ള നടപടിയെടുത്തിട്ടില്ലെന്ന് മനസിലായതോടെ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ഇതിന്റെ കാര്യങ്ങള്‍ അന്വേഷിച്ചു. ഏഴാം തിയതിക്കകം മാറ്റുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇതുവരെയും മാറ്റിയിട്ടില്ല എന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാറ്റാനുള്ള നിര്‍ദേശം ആരോഗ്യ വകുപ്പിന് കൊടുത്തു – അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.