കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ പ്രത്യേക തീവ്ര പുനഃപരിശോധന നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബിഹാറില്‍ പ്രത്യേക തീവ്ര പുനഃപരിശോധന (Special Intensive Revision - SIR) നടത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ പുറത്തിറക്കി. കമ്മീഷന്‍ വ്യക്തമാക്കിയ മാര്‍ഗനിര്‍ദേശങ്ങളും സമയക്രമവും അനുസരിച്ചാകും പുനഃപരിശോധന. അര്‍ഹരായ എല്ലാ പൗരന്മാരുടെയും പേര് ഇലക്ടറല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്താനാണ് ഈ നടപടി. അതിലൂടെ അര്‍ഹരായവര്‍ക്കു വോട്ടവകാശം വിനിയോഗിക്കാനാകും.

അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ ഉള്‍പ്പെടുന്നില്ല എന്നും ഇതുറപ്പാക്കും. കൂടാതെ, വോട്ടര്‍ പട്ടികയില്‍ വോട്ടര്‍മാരെ ചേര്‍ക്കുന്നതിനോ ഒഴിവാക്കുന്നതിനോ ഉള്ള പ്രക്രിയയില്‍ സമ്പൂര്‍ണ സുതാര്യത കൊണ്ടുവരിക എന്നതാണ് ഈ നടപടിയുടെ ലക്ഷ്യം. ബിഹാറില്‍ ഇതിനുമുമ്പു തീവ്ര പുനരവലോകനം കമ്മീഷന്‍ നടത്തിയത് 2003-ലാണ്.

ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, പതിവാകുന്ന കുടിയേറ്റം, യുവാക്കള്‍ വോട്ടുചെയ്യാനുള്ള പ്രായത്തിലേക്കു കടക്കല്‍, മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നത്, വിദേശ അനധികൃത കുടിയേറ്റക്കാരുടെ പേരുകള്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍, സമഗ്രത ഉറപ്പാക്കുന്നതിനും പിശകുകളില്ലാത്ത വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിനും തീവ്രമായ പുനരവലോകനം നടത്തേണ്ടത് അനിവാര്യമാണ്. ഈ തീവ്രമായ പുനരവലോകന പ്രക്രിയയില്‍ ബൂത്തുതല ഓഫീസര്‍മാര്‍ വീടുതോറുമുള്ള സര്‍വേ നടത്തി പരിശോധന പൂര്‍ത്തിയാക്കും.

പ്രത്യേക പുനരവലോകനം നടത്തുമ്പോള്‍, വോട്ടറായി രജിസ്റ്റര്‍ ചെയ്യാനുള്ള യോഗ്യതയും വോട്ടര്‍ പട്ടികയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അയോഗ്യതയും സംബന്ധിച്ച ഭരണഘടനാപരവും നിയമപരവുമായ വ്യവസ്ഥകള്‍ ഇലക്ഷന്‍ കമ്മീഷന്‍ സൂക്ഷ്മമായി നിരീക്ഷിക്കും. യഥാക്രമം ഇന്ത്യന്‍ ഭരണഘടനയുടെ 326-ാം അനുച്ഛേദത്തിലും 1950-ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ 16-ാം ഭാഗത്തിലും വ്യവസ്ഥകളെക്കുറിച്ചു വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ 23-ാം ഭാഗം അനുസരിച്ച്, വോട്ടറായി ചേര്‍ക്കുന്നതിനുള്ള യോഗ്യതാ വ്യവസ്ഥകള്‍ ഇതിനകം ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കു ബോധ്യമാകുംവിധമാണു പരിശോധിച്ചുവന്നിരുന്നത്. ഇപ്പോള്‍, സമ്പൂര്‍ണ സുതാര്യത ഉറപ്പാക്കാന്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്കു അംഗീകരിക്കാവുന്ന രേഖകള്‍ ECINET-ലും അപ്ലോഡ് ചെയ്യേണ്ടത് അനിവാര്യമാണ്. നിലവിലെ സാങ്കേതികവിദ്യ ഈ പ്രക്രിയ സാധ്യമാക്കുന്ന സാഹചര്യത്തിലാണു നടപടി. എന്നിരുന്നാലും, സ്വകാര്യത കണക്കിലെടുത്തു ഈ രേഖകള്‍ അംഗീകൃത തെരഞ്ഞെടുപ്പു ഉദ്യോഗസ്ഥര്‍ക്കു മാത്രമേ പ്രാപ്യമാക്കാനാകൂ.

ഏതെങ്കിലും രാഷ്ട്രീയ കക്ഷിയോ വോട്ടറോ അവകാശവാദങ്ങളോ എതിര്‍പ്പുകളോ ഉന്നയിച്ചാല്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് മുമ്പ് AERO അത് അന്വേഷിക്കും. നിയമത്തിലെ 24-ാം ഭാഗം പ്രകാരം, C-ലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസറിന്റെ ഉത്തരവിനെതിരെ ജില്ലാ മജിസ്‌ട്രേറ്റിനും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കും അപ്പീല്‍ നല്‍കാവുന്നതാണ്. യഥാര്‍ഥ വോട്ടര്‍മാര്‍ക്ക്, പ്രത്യേകിച്ച് വയോധികര്‍, രോഗബാധിതര്‍, ഭിന്നശേഷിക്കാര്‍ (പിഡബ്ല്യുഡി), ദരിദ്രര്‍, മറ്റു ദുര്‍ബല വിഭാഗങ്ങള്‍ എന്നിവര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കാതെ, അവര്‍ക്കു സാധ്യമായത്ര സൗകര്യങ്ങള്‍ ഒരുക്കണമെന്ന് CEO/DEO/ERO/BLO എന്നിവര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി സന്നദ്ധപ്രവര്‍ത്തകരെയും വിന്യസിക്കാം.

തെരഞ്ഞെടുപ്പു പ്രക്രിയ സുഗമമായി നടത്താനും വോട്ടര്‍മാരുടെ അസൗകര്യം ഏറ്റവും കുറയ്ക്കുന്ന തരത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാനും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ എല്ലാ ശ്രമങ്ങളും നടത്തും. ഇതോടൊപ്പം, രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുതല ഏജന്റുമാരെ (BLA) എല്ലാ പോളിങ് ബൂത്തുകളിലും നിയമിച്ചുകൊണ്ട്, എല്ലാ കക്ഷികളുടെയും സജീവ പങ്കാളിത്തം തേടുകയും ചെയ്യും. എന്തെങ്കിലും പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍, തയ്യാറെടുപ്പു ഘട്ടത്തില്‍തന്നെ പരിഹരിക്കപ്പെടുമെന്നു BLA-കളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കും.


അതുവഴി ക്ലെയിമുകള്‍, എതിര്‍പ്പുകള്‍, അപ്പീലുകള്‍ എന്നിവ ഫയല്‍ ചെയ്യുന്നതിന്റെ എണ്ണം കുറയ്ക്കാനാകും. ഏതൊരു തെരഞ്ഞെടുപ്പുപ്രക്രിയയിലും വോട്ടര്‍മാരും രാഷ്ട്രീയ കക്ഷികളും ഏറ്റവും പ്രധാനപ്പെട്ട പങ്കാളികളാണ്. അവരുടെ പൂര്‍ണ പങ്കാളിത്തം ഇല്ലാതെ, ഇത്തരമൊരു വിപുലമായ പ്രക്രിയ സുഗമവും വിജയകരവുമായ രീതിയില്‍ നടപ്പാക്കാനാകില്ല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയര്‍ലണ്ട് മലയാളി രഞ്ജുവിന്റെ മരണത്തെ വംശീയമായി ബന്ധിപ്പിക്കാൻ .. ആര്‍ക്കാണ് തിരക്ക് | Renju

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !