കണ്ണൂർ: കണ്ണൂർ ജില്ലയിലെ ബസുകളിലുള്ള ഓഡിയോ, വീഡിയോ സംവിധാനങ്ങളും അമിത ശബ്ദം ഉണ്ടാക്കുന്ന ഹോണുകളും രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചു മാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര് ടി ഒ അറിയിച്ചു.
പരിശോധനയിലോ പരാതിയിലോ ഇത്തരത്തിലുള്ള നിയമ ലംഘനം കണ്ടെത്തിയാല്‍ വാഹനത്തിന് പെര്‍മിറ്റ് ഫിറ്റ്നസ് റദ്ദാക്കും. 10000 രൂപ വരെയുള്ള ഉയര്‍ന്ന പിഴ ഈടാക്കും.
ഡ്രൈവര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുമെന്നും ആര്‍ടിഒ അറിയിച്ചു. ഡോര്‍ തുറന്നു വച്ച് സര്‍വീസ് നടത്തുന്നതും എന്ജിന് ബോണറ്റിന്റെ മുകളില്‍ യാത്രക്കാരെ ഇരുത്തി സര്‍വീസ് നടത്തുന്നതും നിയമവിരുദ്ധമാണ്.
ഇതിനെതിരെ വ്യപകമായ പരാതികള്‍ വരുന്നുണ്ട്. സീറ്റിന്റെ അടിയില്‍ വലിയ സ്പീക്കര്‍ ബോക്സ് പിടിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് കാല് നീട്ടി വച്ച് യാത്ര ചെയ്യുന്നതിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നുള്ള പരാതിയും വ്യാപകമാണെന്നും ആര്‍ടിഒ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.