ന്യൂഡല്‍ഹി: ഭാരം കുറഞ്ഞതും കൈകാര്യംചെയ്യാന്‍ എളുപ്പമുള്ളതുമായ സിക്യുബി (ക്ലോസ് ക്വാര്‍ട്ടര്‍ ബാറ്റില്‍) കാര്‍ബൈനുകള്‍ (ഒരുതരം തോക്ക്) പ്രതിരോധ ഗവേഷണ വികസനകേന്ദ്രവും (ഡിആര്‍ഡിഒ) സ്വകാര്യസ്ഥാപനവും ചേര്‍ന്ന് വികസിപ്പിച്ചു. ക്ലോസ് റേഞ്ചില്‍ ആക്രമണം നടത്താനാണ് സിക്യുബി കാര്‍ബൈനുകള്‍ ഉപയോഗിക്കുന്നത്.
സാധാരണയായി സൈന്യം ഉപയോഗിക്കുന്ന റൈഫിളുകളെക്കാള്‍ ചെറുതാണിത്. പ്രതിരോധമന്ത്രാലയത്തിന്റെ 2022-ലെ കണക്ക് പ്രകാരം ഏകദേശം 4,25,213 യൂണിറ്റ് 5.56ത45 മി.മീ കാര്‍ബൈനുകള്‍ സൈന്യത്തിന് വേണം. ഇതിനായി 2000 കോടിയുടെ കരാര്‍ ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.ഡിആര്‍ഡിഒയുടെ ആയുധഗവേഷണ വികസനസ്ഥാപനമാണ് പുതിയ കാര്‍ബൈന്‍ രൂപകല്പന ചെയ്തത്. ഭാരത് ഫോര്‍ജിന്റെ അനുബന്ധസ്ഥാപനമായ കല്യാണി സ്ട്രാറ്റജിക് സിസ്റ്റംസ് ലിമിറ്റഡാണ് നിര്‍മിക്കുന്നത്.
പുതിയ കാര്‍ബൈനുകള്‍ക്ക് കൃത്യമായ ലക്ഷ്യം നേടാനാകും. ഒപ്റ്റിക്സ്, ലേസര്‍ ഡെസിഗ്നേറ്റർ എന്നിവ കാര്ബൈനിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.