കോഴിക്കോട്: ബാലുശ്ശേരി കണ്ണാടിപ്പൊയിലില്‍ പെരുമ്പാമ്പിന്റെ കടിയേറ്റു രണ്ടുപേര്‍ക്ക് പരിക്ക്.
രാജഗിരിയിലെ കള്ളുഷാപ്പ് ജീവനക്കാരനായ പിണ്ഡം നീക്കിയില്‍ ബിജു(50), കാപ്പിക്കുന്നുമ്മല്‍ സുധീഷ് (47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുധീഷിന്റെ വീടിന്റെ പിന്‍ഭാഗത്തുവെച്ച് ഇന്നലെ രാത്രിയാണ് സംഭവം.പാമ്പിനെ കണ്ട സുധീഷ് ബിജുവിനെ വീട്ടിലേക്ക് വിളിച്ചു. ഇതിനിടയില്‍ പാമ്പ് സുധീഷിന്റെ കൈയ്ക്ക് കടിച്ചു. മൊബൈല്‍ വെളിച്ചത്തില്‍ കടിവിടുവിക്കാന്‍ ബിജു ശ്രമിച്ചപ്പോള്‍ സുധീഷിന്റെ കടി വിട്ട പാമ്പ് ബിജുവിന്റെ കാലിന് ശക്തിയില്‍ ചാടി കടിക്കുകയായിരുന്നു. കാലിന് ആഴത്തിലുള്ള മുറിവുണ്ട്.ഓടിക്കൂടിയ അയല്‍ക്കാരും നാട്ടുകാരും ചേര്‍ന്നാണ് ഇവരെ ആദ്യം ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോളജിലും എത്തിച്ചത്. കടുത്തവേദനയിലാണ് ഇരുവരും. നീര്‍ക്കെട്ടുമുണ്ട്. ചികില്‍സ തുടരുകയാണ്. നാലുമണിക്കൂര്‍ ഇടവിട്ട് പരിശോധന നടത്തി വരികയാണ്. പാമ്പിനെ രാത്രിയില്‍ തന്നെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.കോഴിക്കോട് രണ്ടുപേര്‍ക്ക് പെരുമ്പാമ്പിന്റെ കടിയേറ്റു, ഇരുവരും മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍
0
വ്യാഴാഴ്ച, ജൂൺ 05, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.