കുന്നംകുളം: കുന്നംകുളം കുറുക്കൻപാറയിൽ പുതിയ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച കോൺക്രീറ്റ് മിക്സിങ് ലോറി കത്തിനശിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
അമ്മു കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ലോറി. കഴിഞ്ഞ ശനിയാഴ്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് ഞായറാഴ്ച രാത്രിയോടെ തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തീ ആളിപ്പടരുന്നത് കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാരും സമീപത്തെ കെട്ടിടനിർമ്മാണ തൊഴിലാളികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.തുടർന്ന് വാർഡ് കൗൺസിലർ സനൽ സ്ഥലത്തെത്തുകയും കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.
ലോറിക്ക് തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന് അമ്മു കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.