കുന്നംകുളം കുറുക്കൻപാറയിൽ താലൂക്ക് മന്ദിര നിർമാണ സൈറ്റിൽ കോൺക്രീറ്റ് മിക്സിങ് ലോറി കത്തിനശിച്ചു

കുന്നംകുളം: കുന്നംകുളം കുറുക്കൻപാറയിൽ പുതിയ താലൂക്ക് ആസ്ഥാന മന്ദിരത്തിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച കോൺക്രീറ്റ് മിക്സിങ് ലോറി കത്തിനശിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.

അമ്മു കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽപ്പെട്ട ലോറി. കഴിഞ്ഞ ശനിയാഴ്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് ഞായറാഴ്ച രാത്രിയോടെ തീ ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തീ ആളിപ്പടരുന്നത് കണ്ടതോടെ പരിഭ്രാന്തരായ നാട്ടുകാരും സമീപത്തെ കെട്ടിടനിർമ്മാണ തൊഴിലാളികളും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് വാർഡ് കൗൺസിലർ സനൽ സ്ഥലത്തെത്തുകയും കുന്നംകുളം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയും ചെയ്തു. അഗ്‌നിരക്ഷാസേന ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തി തീയണച്ച് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി.

ലോറിക്ക് തീപിടിച്ചതിൽ ദുരൂഹതയുണ്ടെന്ന് അമ്മു കൺസ്ട്രക്ഷൻ കമ്പനി അധികൃതർ അറിയിച്ചു. സംഭവത്തിൽ കുന്നംകുളം പോലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !