ഇടുക്കി ത്രിവേണിയില്‍ യുവാവ് മുങ്ങിമരിച്ചു; കൂടെ അപകടത്തില്‍പെട്ടയാളെ രക്ഷപ്പെടുത്തി

മൂലമറ്റം: ഇടുക്കി മൂലമറ്റം ത്രിവേണിയില്‍ യുവാവ് മുങ്ങിമരിച്ചു.

മൂലമറ്റം സ്വദേശി അതുല്‍ ബൈജു (19) ആണ് മരിച്ചത്. കുളിക്കാന്‍ ഇറങ്ങിയ രണ്ടുപേരാണ് അപകടത്തില്‍പെട്ടത്. അതുലിന്റെ കൂടെ ഉണ്ടായിരുന്ന നിതീഷ് രാജേഷിനെ രക്ഷപ്പെടുത്തി.
മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്നും വൈദ്യതി ഉത്പാദനത്തിന് ശേഷം പുറത്തേക്കെത്തുന്ന വെള്ളവും നാച്ചാറും വലിയാറും കൂടി ചേര്‍ന്ന് രൂപപ്പെടുന്ന സ്ഥലമാണ് ത്രിവേണി എന്ന് അറിയപ്പെടുന്നത്. മഴയുള്ള സമയത്ത് നല്ല നീരൊഴുക്കും വെള്ളത്തിന്റെ അളവ് കൂടുതലുണ്ടാകാറുമുള്ള മേഖലയാണ് ഇത്.
അതുകൊണ്ടുതന്നെ രക്ഷപ്രവര്‍ത്തനം നടത്തുന്നതിനും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. അപകടം ഉണ്ടായ ഉടന്‍ നിതീഷിനെ രക്ഷിക്കാന്‍ കഴിഞ്ഞു. എന്നാല്‍ അതുലിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സിന്റ സ്‌ക്യൂബ സംഘം എത്തിയാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിനുമുമ്പ് തന്നെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !