പ്രണയത്തിന് കണ്ണും മൂക്കുമില്ലെന്നൊരു ചൊല്ലുണ്ട്. അതോടൊപ്പം ഇനി പ്രായവുമില്ലെന്ന് പറയേണ്ടിവരുമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജി നഗറിലെ ഗോപികാ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവമാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ ഇത്തരത്തില്‍ ചിന്തിപ്പിച്ചത്.
മഹാരാഷ്ട്രയുടെ തനത് വേഷം ധരിച്ച് ഒരു വയോധികന് ജ്വല്ലറിയില്‍ കയറിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ആ വയോധികന് ജ്വല്ലറി ഉടമയുടെ മാത്രമല്ല, സമൂഹ മാധ്യമ ഉപയോക്താക്കളുടെ ചിന്തകളെ പോലും ആഴത്തില്‍ സ്വാധീനിച്ചെന്നതിന് തെളിവാണ് വീഡിയോയ്ക്ക് താഴെ പങ്കുവയ്ക്കപ്പെട്ട കുറിപ്പുകൾ.93 വയസുള്ള നിവൃത്തി ഷിന്‍ഡെയും അദ്ദേഹത്തിന്റെ ഭാര്യയും ഛത്രപതി സംഭാജി നഗറിലെ ജ്വല്ലറിയില്‍ എത്തിയത് സ്വര്‍ണ്ണം വാങ്ങാനായിരുന്നു. എന്നാല്‍, വേഷം കണ്ട് ഭിക്ഷയാചിച്ച് എത്തിയതാകുമെന്നാണ് ആദ്യം ജ്വല്ലറിയുടമ കരുതിയത്. ചോദിച്ചപ്പോളാണ് സ്വർണ്ണം അതും മംഗല്യ സൂത്രം വാങ്ങാനാണ് ഇരുവരും എത്തിയതെന്ന് മനസിലായത്. കൊച്ച് മക്കൾക്കാണെന്ന് കരുതിയാല്‍ തെറ്റി. തന്റെ ഭാര്യയ്ക്ക് വേണ്ടി സ്വര്‍ണ്ണം വാങ്ങാനെത്തിയതായിരുന്നു അദ്ദേഹം.
ഭാര്യയ്ക്കുള്ള സമ്മാനമാണ് അതെന്ന് കൂടി പറഞ്ഞതോടെ ജ്വല്ലറി ഉടമ ആ സ്നേഹത്തിന് മുന്നില്‍ നമിച്ചു. ജ്വല്ലറിയുടമയുമായുള്ള സംസാരത്തിനിടെ ഇരുവരും ആഷാഢി ഏകാദശി ആഘോഷിക്കാനായി പണ്ഡര്‍പൂരിലേക്ക് കാല്‍നടയായി തീര്‍ത്ഥാടനത്തിന് ഇറങ്ങിയതാണ്. ഇരുവര്‍ക്കും ഒരു മകനുണ്ട്.







.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.