കടയില്‍ സൂക്ഷിച്ച 24 പവൻ സ്വര്‍ണ്ണാഭരണങ്ങള്‍കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കടയില്‍ സൂക്ഷിച്ച സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍.

കടയിലെ ജീവനക്കാരനായ കുരിയാടി സ്വദേശി സുനില്‍ എന്നയാളാണ് അറസ്റ്റിലായത്. കോഴിക്കോട് വടകര മാര്‍ക്കറ്റ് റോഡിലെ 'ഗിഫ്‌റ് ഹൗസ്' കടയില്‍ സൂക്ഷിച്ച 24 പവന്‍ആഭരണങ്ങളാണ് കവര്‍ന്നത്.
കടയുടമ ഗീത രാജേന്ദ്രന്റെ സ്വര്‍ണാഭരണങ്ങളാണ് കഴിഞ്ഞ ദിവസം നഷ്ടമായത്. കടയില്‍ കഴിഞ്ഞ 35 വര്‍ഷമായി ജോലി ചെയ്തിരുന്നയാളാണ് സുനില്‍.ലോക്കറില്‍ നിന്നെടുത്ത ആഭരണങ്ങള്‍ വിവാഹ ചടങ്ങിന് ശേഷം വീട്ടില്‍ സൂക്ഷിക്കാതെ ഗീത കടയില്‍ വയ്ക്കുകയായിരുന്നു.
ദേശീയ പാതയോരത്തുള്ള വീട്ടില്‍ സ്വര്‍ണ്ണം വയ്ക്കുന്നത് സുരക്ഷിതമല്ലെന്ന് കരുതിയാണ് കടയിലേക്ക് കൊണ്ടുവന്നത്. കടയില്‍ ആഭരണങ്ങള്‍ വെക്കുന്നത് ജീവനക്കാരനായ സുനില്‍ കാണുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഭരണങ്ങള്‍ കാണാതായ വിവരം ഗീത അറിയുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !