ബംഗളൂരു:മാണ്ഡ്യ ജില്ലയിലെ കെആർ പേട്ട് താലൂക്കിലെ കരോട്ടി ഗ്രാമത്തിൽ ഭർതൃമതിയായ യുവതിയെ സുഹൃത്ത് കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം മൃതദേഹം കുഴിച്ചിട്ടു.
ഹാസൻ ജില്ലയിലെ ഹൊസകൊപ്പലു സ്വദേശി കെ.വി പ്രതീതിയാണ് (35) മരിച്ചത്. പ്രതി കരോട്ടി ഗ്രാമവാസി പുനീതിനെ(28) അറസ്റ്റ് ചെയ്തു. പ്രീതിയും പുനീതും അടുത്തിടെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. പ്രീതി വിവാഹിതയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ഇരുവരും കാറിൽ മൈസൂരുവിലെയും മാണ്ഡ്യയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു.മടക്കയാത്രയിൽ പുനീത് പ്രീതിയെ കെആർ പേട്ടിനടുത്തുള്ള കട്ടാരഘട്ട വനപ്രദേശത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യത്തിന് ശേഷം യുവതി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷ്ടിച്ച് കരോട്ടി ഗ്രാമത്തിലെ തന്റെ കൃഷിയിടത്തിൽ മൃതദേഹം കുഴിച്ചിട്ടു. പ്രീതിയുടെ ഭർത്താവ് സുന്ദരേഷ് ഹാസൻ പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.പ്രീതി അവസാനമായി നടത്തിയ ഫോൺ കോളുകൾ പൊലീസ് പരിശോധിച്ച് പുനീതിലേക്ക് വിരൽ ചൂണ്ടുന്ന ലിങ്കുകൾ കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ പുനീത് കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു.വിവാഹിതയായ യുവതിയെ ഇൻസ്റ്റാഗ്രാം സുഹൃത്ത് കൊലപ്പെടുത്തി; ആഭരങ്ങൾ കവർന്നശേഷം മൃതദേഹം കുഴിച്ചിട്ടു
0
ബുധനാഴ്ച, ജൂൺ 25, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.