കൊല്ലം: കൊല്ലം മുഖത്തലയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ. പടയപ്പയെന്ന് വിളിക്കുന്ന വിഷ്ണു വിശാഖാണ് പിടിയിലായത്. ഇയാള്‍ വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിൽപന നടത്തിവരികയായിരുന്നു.
സ്കൂളിന് സമീപത്ത് നിന്നാണ് കഞ്ചാവ് പൊതികളുമായി പ്രതിയെ പിടികൂടിയത്. കഞ്ചാവ് വിൽപനയ്ക്ക് ഉപയോഗിച്ചിരുന്ന ത്രാസും കവറുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.സിറ്റി പൊലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ചാത്തന്നൂർ ഡാൻസാഫ് സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.