ഓടുന്ന ബസിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; പിന്നോട്ട് നീങ്ങിയ ബസിന്റെ ബ്രേക്ക് കൈ കൊണ്ടമർത്തിപ്പിടിച്ച് കണ്ടക്ടർ

കണ്ണൂർ: ഓടുന്ന ബസിൽ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം.

ഇരിട്ടി ടൗണിൽ രാവിലെ പത്തിനായിരുന്നു സംഭവം. ഡ്രൈവർ അബോധാവസ്ഥയിലായതോടെ നിയന്ത്രണം നഷ്ടമായ ബസ് പിന്നോട്ട് നീങ്ങി. ഓടിയെത്തിയ കണ്ടക്ടർ കൈ കൊണ്ട് ബ്രേക്ക് അമർത്തി ബസ് നിർത്തിയതിനാൽ വൻ ദുരന്തം ഒഴിവായി. മാട്ടറ – തലശ്ശേറി റൂട്ടിൽ ഓടുന്ന മുൻഷ ബസിലാണ് സംഭവം.
ഡ്രൈവർക്ക് രക്ത സമ്മർദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാൻഡിൽ‌ നിന്നു പഴയ സ്റ്റാൻഡിലേക്കു പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ബസ് പിന്നോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ കണ്ടക്ടറെ വിവരം അറിയിച്ചു. ഉടൻ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് അമർത്തിപ്പിടിക്കുകയുമായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !