ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയുടെ കീഴില്‍ 6180 ഒഴിവുകളിലേക്ക് റിക്രൂട്ട്മെൻ്റ് നടക്കുന്നു.
റെയില്‍വേ റിക്രൂട്ട്മെൻ്റ് ബോര്‍ഡ് (Railway Recruitment Board) ടെക്നീഷ്യന് നിയമനങ്ങള്‍ക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. ഇന്ത്യയിലുടനീളം വിവിധ സോണുകളിലായി നിയമനം നടക്കും. താല്പര്യമുള്ളവര് ജൂലൈ 28ന് മുന്‍പായി അപേക്ഷ നല്‍കണം.തസ്തിക & ഒഴിവ്:- ആര്‍ആര്‍ബി ടെക്നീഷ്യന് റിക്രൂട്ട്മെൻ്റ്. ആകെ 6180 ഒഴിവുകള്‍.
ടെക്നീഷ്യന് ഗ്രേഡ് - I (സിഗ്നല്‍) = 180 ഒഴിവ്
ടെക്നീഷ്യന് ഗ്രേഡ്- III = 6000 ഒഴിവ്
പ്രായപരിധിടെക്നീഷ്യന് ഗ്രേഡ് 3 തസ്തികയിലേക്ക് 18 മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കും ഗ്രേഡ് I തസ്തികയില്‍ 33 വയസ് വരെ പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
പത്താം ക്ലാസ്, കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ ( NCVT/SCVT സര്‍ട്ടിഫിക്കറ്റ്).
അല്ലെങ്കില്‍ പത്താം ക്ലാസ്, കൂടെ അപ്രന്റീസ്ഷിപ്പ് സര്‍ട്ടിഫിക്കറ്റ്.
ശമ്പളം
ടെക്നീഷ്യന് ഗ്രേഡ് I = പ്രതിമാസം 29,200 രൂപ.
ടെക്നീഷ്യന് ഗ്രേഡ് III = 19,900 രൂപ പ്രതിമാസം
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇ ഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്സി, എസ്ടി, വനിതകള്‍ 250 രൂപ അടച്ചാല്‍ മതി.
താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ആര്‍ആര്‍ബിയുടെ റീജിണല്‍ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക. ശേഷം റിക്രൂട്ട്മെൻ്റ് പേജില്‍ നിന്ന് ടെക്നീഷ്യന് നോട്ടിഫിക്കേഷന്‍ തിരഞ്ഞെടുത്ത് വായിക്കുക. യോഗ്യരായവര്‍ ഓണ്‍ലൈനായി അപേക്ഷിക്കുക.വിശദമായ വിജ്ഞാപനത്തിനായി https://drive.google.com/file/d/1VW-O0Db0BlU8e7PauNWnRBKsfNroU7eV/view
https://www.rrbapply.gov.in/#/auth/landing
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.