ബെംഗളൂരു : സഹോദരി ചമഞ്ഞ് ജ്വല്ലറികളിൽ നിന്നു യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ ചോദ്യം ചെയ്യാനായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും സഹോദരനും മുൻ എംപിയുമായ ഡി.കെ.സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. 19നു ഹാജരാകണമെന്നാണ് നോട്ടിസിലെ ആവശ്യം.
സുരേഷിന്റെ സഹോദരിയാണെന്നു പരിചയപ്പെടുത്തി ജ്വല്ലറി നടത്താനെന്ന വ്യാജേന സ്വർണാഭരണങ്ങൾ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതിന് ഐശ്വര്യ ഗൗഡ (33) യെ ഏപ്രിലിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.ഇവരുമായി സാമ്പത്തിക ഇടപാടു നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയുടെ വീട്ടിൽ റെയ്ഡും നടത്തി.തന്റെ പേര് ദുരുപയോഗിച്ചതിനെതിരെ ഐശ്വര്യയ്ക്കെതിരെ സുരേഷ് നേരത്തേ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് സർക്കാർ നിലപാട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.