യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ ചോദ്യം ചെയ്യാനായി ഉപമുഖ്യമന്ത്രിയ്ക്കും സഹോദരനും ഇ.ഡി സമൻസ് അയച്ചു

ബെംഗളൂരു : സഹോദരി ചമഞ്ഞ് ജ്വല്ലറികളിൽ നിന്നു യുവതി സ്വർണാഭരണങ്ങളും 10 കോടി രൂപയും തട്ടിയെടുത്ത കേസിൽ ചോദ്യം ചെയ്യാനായി ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനും സഹോദരനും മുൻ എംപിയുമായ ഡി.കെ.സുരേഷിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമൻസ് അയച്ചു. 19നു ഹാജരാകണമെന്നാണ് നോട്ടിസിലെ ആവശ്യം.

സുരേഷിന്റെ സഹോദരിയാണെന്നു പരിചയപ്പെടുത്തി ജ്വല്ലറി നടത്താനെന്ന വ്യാജേന സ്വർണാഭരണങ്ങൾ വാങ്ങി വ്യാപാരികളെ കബളിപ്പിച്ചതിന് ഐശ്വര്യ ഗൗഡ (33) യെ ഏപ്രിലിൽ ഇ.ഡി അറസ്റ്റ് ചെയ്തിരുന്നു.

ഇവരുമായി സാമ്പത്തിക ഇടപാടു നടത്തിയെന്നാരോപിച്ച് കോൺഗ്രസ് എംഎൽഎ വിനയ് കുൽക്കർണിയുടെ വീട്ടിൽ റെയ്ഡും നടത്തി.
തന്റെ പേര് ദുരുപയോഗിച്ചതിനെതിരെ ഐശ്വര്യയ്ക്കെതിരെ സുരേഷ് നേരത്തേ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇ.ഡി നടപടി രാഷ്ട്രീയ പകപോക്കലാണെന്നാണ് സർക്കാർ നിലപാട്.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !