തൃശൂര്‍: തൃശൂരിൽ രണ്ട് നവജാതശിശുക്കളെയും കൊലപ്പെടുത്തിയത് മാതാവ് അനീഷയെന്ന് എഫ്‌ഐആര്‍.
മുഖം പൊത്തിപിടിച്ച് മരണം ഉറപ്പാക്കിയെന്നും എഫ്‌ഐആറില്‍ വ്യക്തമാക്കുന്നു. രണ്ട് കുഞ്ഞുങ്ങളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2021 നവംബര്‍ ആറിന് ആദ്യത്തെ കുട്ടിയെയും 2024 ഓഗസ്റ്റ് 29ന് രണ്ടാമത്തെ കുട്ടിയെയും കൊലപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു.കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം നൂലുവള്ളിയിലെ വീടിനോട് ചേർന്നുള്ള പറമ്പിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതായും എഫ്ഐആറിൽ പറയുന്നു. എട്ട് മാസങ്ങള്‍ക്കു ശേഷം മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുക്കുകയും ബവിന് കൈമാറുകയും ചെയ്തതായും എഫ്ഐആറിൽ ചൂണ്ടിക്കാട്ടുന്നു. കഴുത്തില്‍ പൊക്കിള്‍ക്കൊടി ചുറ്റിയാണ് ആദ്യത്തെക്കുട്ടി മരിച്ചതെന്നായിരുന്നു യുവതി പൊലീസിനോട് പറഞ്ഞത്. അതിനിടെ അനീഷയെ നൂലുവള്ളിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്. കുഞ്ഞിനെ കുഴിച്ചിട്ട സ്ഥലം അനീഷ പൊലീസിന് കാണിച്ചുകൊടുത്തിട്ടുണ്ട്.
നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ബവിൻ എന്ന യുവാവ് പൊലീസ് സ്റ്റേഷനില്‍ അസ്ഥികള്‍ ഹാജരാക്കിയതാണ് കേസിന്റെ തുടക്കം. ഇന്നലെ രാത്രിയായിരുന്നു യുവാവ് നവജാത ശിശുക്കളുടേതെന്ന് അവകാശപ്പെട്ട് ഒരുകൂട്ടം അസ്ഥി അടങ്ങിയ ബാഗുമായി പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാളെയും അനീഷയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.രണ്ടാമത്തെ കുഞ്ഞിന്റേത് കൊലപാതകമാണെന്ന് അനീഷ മൊഴി നല്‍കിയിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലില്‍ ഇരുവരും പറയുന്നതെന്ന് പൊലീസ് പറഞ്ഞിരുന്നു. 2020 ല്‍ ഫേസ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. അനീഷയ്ക്ക് 18ഉം യുവാവിന് 20 മായിരുന്നു അന്ന് പ്രായം. വിവാഹം കഴിക്കുകയെന്ന തീരുമാനത്തിലായിരുന്നു ഇരുവരും. ഇതിനിടെയാണ് കുഞ്ഞുങ്ങൾ ഉണ്ടാകുന്നതും കൊലപ്പെടുത്തുന്നതും.
കുട്ടികള്‍ മരിച്ചുകഴിഞ്ഞാല്‍ അവര്‍ മോക്ഷം കിട്ടാന്‍ ചടങ്ങ് നടത്തണമെന്നും അതിനായി അസ്ഥി ശേഖരിച്ച് കൊണ്ടുവരാനും ബവിൻ, അനീഷയോട് ആവശ്യപ്പെടുകയായിരുന്നുവെന്നാണ് വിവരം. കടലില്‍ കൊണ്ടുകളയാമെന്നായിരുന്നു ബവിൻ പറഞ്ഞത്. എന്നാല്‍ ബോധപൂര്‍വ്വമാണ് അസ്ഥി കൊണ്ടുവരാന്‍ അനീഷയോട് ബവിൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.
അനീഷ മറ്റൊരു വിവാഹം കഴിക്കാന്‍ പോവുകയാണെന്നുള്ള സംശയമാണ് ഇരുവർക്കുമിടയിൽ പ്രശ്നത്തിന് കാരണമായതെന്നാണ് വിവരം. രണ്ടാമതൊരു ഫോണ്‍ ആവശ്യപ്പെട്ടിട്ടും വേണ്ടെന്ന് അനീഷ പറഞ്ഞതും എന്നാൽ സംശയാസ്പദമായി മറ്റൊരു ഫോണ്‍ അവരുടെ പക്കല്‍ കണ്ടതും ബവിനിൽ സംശയം ഉണര്‍ത്തി. 2025 ജനുവരിയിലാണ് അത് മനസ്സിലാക്കുന്നത്. അതാണ് തര്‍ക്കത്തില്‍ കലാശിച്ചത് എന്നാണ് പൊലീസ് പറയുന്നത്.യുവതി ഒഴിഞ്ഞുമാറുകയാണെങ്കില്‍ തെളിവായി അസ്ഥികള്‍ കാണിക്കാനായിരുന്നു യുവാവിന്റെ പദ്ധതി. ഇയാള്‍ ശല്യമായി തുടങ്ങിയതോടെ സ്വയം അകന്നതാണെന്ന് യുവതിയും സമ്മതിക്കുന്നുണ്ട്. ഫോണ്‍ വിളിച്ചപ്പോള്‍ യുവതി തിരക്കിലായതാണ് പ്രകോപനത്തിന് കാരണം. ബന്ധുവിനെ വിളിച്ചതെന്നാണ് യുവതി പറയുന്നത്. തര്‍ക്കം മൂര്‍ച്ഛിത്തതോടെ യുവാവ് അസ്ഥി സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.