കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവര്‍ച്ച, 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായി പരാതി

ബെംഗളൂരു : കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. കനറാ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കോടികളുടെ കവര്‍ച്ച നടന്നത്. ബാങ്കിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 59 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും കവര്‍ന്നതായാണ് പരാതി. നഷ്ടപ്പെട്ട സ്വര്‍ണത്തിന് ഏകദേശം 53 കോടിയോളം രൂപ വിലവരും.

മേയ് 23-ന് വൈകീട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. ഇദ്ദേഹം ഉടനെ ബ്രാഞ്ച് ഇന്‍ ചാര്‍ജിനെ വിവരമറിയിച്ചു. തുടര്‍ന്ന് ബാങ്കിന്റെ റീജിയണല്‍ മേധാവിക്കും വിവരം കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്‌ട്രോങ് റൂമിലെ വിവിധ അലമാരകള്‍ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വര്‍ണത്തിന്റെ അളവ് തിട്ടപ്പെടുത്തിയത്.
ബാക്കിയുള്ള സ്വര്‍ണവും നഷ്ടപ്പെട്ട സ്വര്‍ണവും ഉള്‍പ്പെടെ കണക്കുകൂട്ടി തിട്ടപ്പെടുത്താന്‍ സമയമെടുത്തതായും ഇതേത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കാന്‍ വൈകിയതെന്നുമാണ് വിവരം. കവര്‍ച്ച നടത്തിയവര്‍ ബാങ്കിലെ സിസിടിവി ക്യാമറകള്‍ അഴിച്ചെടുക്കുകയും ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പെടെ മോഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.
അതിനിടെ, ദുര്‍മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചില വിചിത്രരൂപങ്ങളും സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, ഇത് അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായെന്നാണ് പോലീസിന്റെ നിഗമനം. എട്ട് സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചതായി ജില്ലാ പോലീസ് സൂപ്രണ്ട് ലക്ഷ്മണ്‍ നിംബാര്‍ഗി മാധ്യമങ്ങളോട് പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !