ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ ശ്രേഷ്ഠാചാര്യമാരുടെഓർമ്മ ആചരിച്ചു.ഞായറാഴ്ച രാവിലെ നവാഭിക്ഷികതനായ മാന്ദാമംഗലം സ്വദേശി ഫാദർ അന്ത്രയോസ് കൂനമാംമൂട്ടിൽ കശ്ശീശ വിശുദ്ധ കുർബാന അർപ്പിച്ചു.
തുടർന്ന് കാലം ചെയ്ത സിംഹാസന പള്ളികളുടെ അധിപനും സത്യവിശ്വാസ സംരക്ഷകനും ആയിരുന്ന ബെന്യാമിൻ മോർ ഒസ്താത്തിയോസ് മെത്രാപോലീത്തായുടെയും , ഇടവക അംഗവും വികാരിമാരും ആയിരുന്ന ദിവംഗതരായ ഫാ ജേക്കബ് ചീരകതോട്ടം , ഫാദർ ജെയിംസ് ഡേവിഡ് അരിമ്പൂർ കശ്ശീശാമാരുടെ ഓർമ്മയും ആചരിച്ചു.പ്രത്യേക പ്രാർത്ഥനയും, ധൂപാർപ്പണവും , അനുസ്മരണ സന്ദേശവും ഉണ്ടായിരുന്നു.നവാഭിക്ഷിക്തനായ ഫാ. അന്ത്രയോസ് കശ്ശീശാക്ക് വികാരി ഫാ ബിജുമൂങ്ങാംകുന്നേൽ ഇടവകയുടെ ഉപഹാരമായി ശൂശ്രൂഷ കുപ്പായവും നൽകി.സ്നേഹവിരുന്നും ഉണ്ടായിരുന്നു.നിരവധി വിശ്വാസികൾ പങ്കെടുത്തു.
വികാരി ഫാദർ ബിജു മൂങ്ങാംകുന്നേൽ , ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.