സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി

സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ വിമർശനത്തിൽ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി . സർക്കാരിന് കടുംപിടുത്തമില്ലെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിശോധിക്കണമെങ്കിൽ വീണ്ടും പരിശോധിക്കാം.കോടതി ഉത്തരവും കമ്മീഷൻ തീരുമാനവും പരിഗണിച്ചാണ് സർക്കാർ ഉത്തരവ്.

ഏതെങ്കിലും വിഭാഗത്തിന് ഗൗരവമുള്ള ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. മുഖ്യമന്ത്രിയുമായി ആലോചിച്ചു ഉചിതമായ തീരുമാനമെടുക്കും. ആർക്കും ബുദ്ധിമുട്ടില്ലാത്ത ക്രമീകരണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ അവകാശ നിയമത്തിൽ പറയുന്ന പ്രവൃത്തി ദിനങ്ങൾ കുട്ടികൾക്ക് ലഭിക്കണം. ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ല. പരാതി ലഭിച്ചാൽ മുഖ്യമന്ത്രിയുമായി സംസാരിക്കും. ഒരു വിഭാഗത്തിനും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ പ്രശ്നപരിഹാരം വരട്ടെ.
ആരുടെയും മതവിശ്വാസത്തെ ബുദ്ധിമുട്ടിക്കണമെന്ന് സർക്കാറിനില്ല. തീരുമാനം പുന പരിശോധിക്കുന്നത് എല്ലാ ജനങ്ങളുമായി ആലോചിച്ച് മാത്രം. കോടതി കർശനമായി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് സമയമാറ്റ ക്രമീകരണം നടപ്പാക്കിയതെന്നും വി.ശിവൻകുട്ടി പറഞ്ഞു. സമസ്തയുടെ പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തിയായിരുന്നു ജിഫ്രി മുത്തു കോയ തങ്ങളുടെ വിമർശനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !