ന്യൂഡൽഹി: ഉപതിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ കഡി, വിസാവദർ മണ്ഡലങ്ങളിൽ ബിജെപിയും എഎപിയും ജയിച്ചു. ആദ്യഘട്ടത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച വിസാവദറിൽ ആം ആദ്മി പാർട്ടിയുടെ ഗോപാൽ ഇറ്റാലിയ വിജയിച്ചു.
ആം ആദ്മി പാർട്ടിയിലെ ഭയാനി ഭൂപേന്ദ്രഭായ് രാജിവച്ചതിനെ തുടർന്നാണ് ഈ നിയമസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. ആദ്യ ഘട്ടത്തിൽ ബിജെപി സ്ഥാനാർഥി കിരിത് പട്ടേൽ മുന്നിട്ടുനിന്നിരുന്നങ്കിലും വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 17,554 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തിൽ വിജയിക്കുകയായിരുന്നു.
ഗുജറാത്തിലെ കഡി നിയമസഭാ സീറ്റിൽ ബിജെപിയിലെ കർസൻഭായ് സോളങ്കിയുടെ മരണത്തെത്തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ ബിജെപി സ്ഥാനാർത്ഥി രാജേന്ദ്ര ചാവ്ഡ വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് നീങ്ങിയ കാഴ്ചയായിരുന്നു. കോൺഗ്രസിന്റെ രമേശ് ചാവ്ഡയെ 39,452 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം പരാജയപ്പെടുത്തി.
പഞ്ചാബിൽ ലുധിയാന വെസ്റ്റ് ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ സഞ്ജീവ് അറോറ വിജയിച്ചു. രാജ്യസഭാ എംപിയും വ്യവസായിയുമായ സഞ്ജീവ് അറോറയെ സ്ഥാനാർഥിയാക്കിയതിന് പിന്നിൽ ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് രാജ്യസഭാ സീറ്റ് ഒഴിച്ചിടാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന പ്രതിപക്ഷ ആരോപണങ്ങൾക്കിടയിലായിരുന്നു തിരഞ്ഞെടുപ്പ്. പതിനായിരത്തിൽ പരം വോട്ടുകൾക്കാണ് അദ്ദേഹം മണ്ഡലത്തിൽ വിജയിച്ചത്.പശ്ചിമബംഗാളിലെ കാലിഗഞ്ചിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. 16 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ 45,456 വോട്ടുകൾക്ക് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി അലിഫ അഹമ്മദ് മുന്നിലാണ്. ടിഎംസി എംഎൽഎയായിരുന്ന നസിറുദ്ദീൻ അഹമ്മദിന്റെ മരണത്തെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മണ്ഡലത്തിൽ വിജയമുറപ്പിച്ചിരിക്കുകയാണ് അലിഫ അഹമ്മദ്. ബിജെപിയുടെ ആഷിഷ് ഘോഷ് ആണ് പിന്നിൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.