സ്വകാര്യ വൈദ്യുതിബസിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 21 പേര്‍ക്ക് പരിക്ക്

കോയമ്പത്തൂര്‍: കരുമത്തംപട്ടിക്ക് സമീപം സ്വകാര്യ വൈദ്യുതിബസിന് തീപ്പിടിച്ചതിനെത്തുടര്‍ന്ന് 21 പേര്‍ക്ക് പരിക്ക്. തിരുച്ചിറപ്പള്ളിയില്‍നിന്നും കോയമ്പത്തൂരിലേക്ക് 24 യാത്രക്കാരുമായി വന്ന ബസിനാണ് തീപ്പിടിച്ചത്. ശനിയാഴ്ച രാത്രിയില്‍ യാത്ര തിരിച്ച ബസ് ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടത്തില്‍പ്പെട്ടത്.

കരുമത്തംപട്ടിയില്‍ എത്തിയപ്പോള്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മീഡിയനിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു. ഇടിയില്‍ വാഹനത്തിന് തീപ്പിടിക്കുകയായിരുന്നു.

ഈ സമയം അതുവഴി വന്ന ലോറി ഡ്രൈവര്‍മാരായ വിരുദുനഗര്‍ തിരുച്ചുളി സ്വദേശികളായ സി. ശബരിമല (29), എം. രമേശ് (29) എന്നിവര്‍ ഓടിയെത്തി ബസിന്റെ ഗ്ലാസുകള്‍ തകര്‍ക്കുകയും യാത്രികരെ രക്ഷപ്പെടുത്തുകയും ചെയ്തു.

മറ്റു വഴിയാത്രക്കാര്‍ ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ആരുടെ പരിക്കുകളും ഗുരുതരമല്ല. തീ പിന്നീട് ആളിപ്പടര്‍ന്നു. സൂളൂരില്‍നിന്നും കരുമത്തംപട്ടിയില്‍നിന്നും എത്തിയ അഗ്നിശമനസേന തീയണച്ചു. കരുമത്തംപട്ടി പോലീസ് അന്വേഷണം ആരംഭിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !