പാലക്കാട്: തൃത്താല പടിഞ്ഞാറങ്ങാടിയിൽ ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു.
ആനക്കര മലമൽക്കാവ് അരിക്കാട് സ്വദേശി പള്ളത്ത് വീട്ടിൽ ശൈലേഷ്(35) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു സംഭവം. പടിഞ്ഞാറങ്ങാടി ഭാഗത്തെ കരിങ്കൽ ക്വാറിയിൽ ലോഡിങ് ജോലി കഴിഞ്ഞ് ചായ കുടിക്കാനായി നടന്ന് പോവുന്നതിനിടെ യുവാവ് തളർന്ന് വീഴുകയായിരുന്നു. ഉടൻ തന്നെ പടിഞ്ഞാറങ്ങാടിയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.പടിഞ്ഞാറങ്ങാടിയിൽ ഐൻടിയുസി ചുമട്ട് തൊഴിലാളിയായിരുന്ന ശൈലേഷ് രണ്ട് വർഷം മുൻപാണ് ഈ ജോലിയിൽ പ്രവേശിച്ചത്. അവിവാഹിതനാണ്. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.ലോഡിങ്ങ് ജോലിക്കിടെ ചുമട്ട് തൊഴിലാളി കുഴഞ്ഞ് വീണ് മരിച്ചു
0
ചൊവ്വാഴ്ച, ജൂൺ 24, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.