ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി; അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം

പാലക്കാട്‌: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയില്‍ ഗുരുതരചികിത്സാ പിഴവ് എന്ന് ആരോപണം.

ഒരു വയസുള്ള കുട്ടിക്ക് മരുന്നും ചികിത്സയും മാറി നല്‍കി എന്നാണ് പരാതി. നെല്ലിപ്പതി സ്വദേശി സ്‌നേഹ-അരുണ്‍ ദമ്പതികളുടെ ഒരു വയസുള്ള ആണ്‍കുട്ടിക്കാണ് ചികിത്സ മാറിയത്. കഴിഞ്ഞദിവസമാണ് നെല്ലിപ്പതി സ്വദേശികളായ സ്‌നേഹ-അരുണ്‍ ദമ്പതികളുടെ മകനെ പനിയെ തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്.
കുഞ്ഞ് ഇടയ്ക്കിടെ ശാരീരിക അവശതകള്‍ പ്രകടിപ്പിച്ചതോടെ ആശുപത്രി മാറ്റണമോ എന്ന് അധികൃതരോട് ചോദിച്ചിരുന്നു. ഇവിടെത്തന്നെ ചികിത്സ തുടരാമെന്ന് അറിയിച്ച ഡോക്ടര്‍സ് കുഞ്ഞിന് മരുന്ന് ഫാര്‍മസിയില്‍ നിന്ന് വാങ്ങി വരാന്‍ ആവശ്യപ്പെടുകയായിരുന്നു.എന്നാല്‍ മരുന്നു കഴിച്ചതോടെ ശാരീരിക അവശതകള്‍ കൂടിയെന്നും കുഞ്ഞ് ബോധരഹിതനായെന്നും മാതാപിതാക്കള്‍ പറയുന്നു.
ശേഷം ഡിസ്ചാര്‍ജ് ആയി വന്നിട്ടും പനി കുറയാത്തതിന് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് റിപ്പോര്‍ട്ട് മാറിപ്പോയ കാര്യം വ്യക്തമായത്. 72 കാരനുള്ള ചികിത്സയാണ് ഒരു വയസുള്ള ആണ്‍കുട്ടിക്ക് നടത്തിയതെന്നാണ് ആരോപണം.സംഭവത്തില്‍ ആരോപിതരായ ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കിയിരിക്കുകയാണ് കുടുംബം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !