കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി ജൂൺ 27 ന്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പും പുതിയ കെ.പി.സി.സി അധ്യക്ഷനായി സണ്ണി ജോസഫ് വന്നതിനും ശേഷമുള്ള ആദ്യ രാഷ്ട്രീയ കാര്യ സമിതി യോഗമാണിത്. യോഗത്തിൽ പുനഃസംഘടന ചർച്ചകൾ പ്രധാന വിഷയമാകും.
കോൺഗ്രസിൽ സമ്പൂർണ പുനഃസംഘടനയാണോ അതോ ചെറിയ രീതിയിലുള്ള മാറ്റങ്ങളാണോ ഡിസിസിയിലടക്കം വേണ്ടത് തുടങ്ങിയ ദീർഘമായ ചർച്ചകളും ഈ മാസം 27 ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ തീരുമാനിക്കും. യോഗത്തിലുണ്ടാകുന്ന ചർച്ചകളുടെ തുടർച്ചയാകും കെ പി സി സിയുടെ പ്രവർത്തനങ്ങളിൽ നിർണായകമാകുക. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് ശേഷം സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടന അതിവേഗം ഉണ്ടായേക്കുമെന്ന സൂചനയും ഉണ്ട്.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന യോഗം കൂടി ആയതിനാൽ തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അതും രാഷ്ട്രീയകാര്യ സമിതിയുടെ ചർച്ചയിൽ ഉണ്ടാകും. ഒപ്പം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രാഷ്രീയ നാടകങ്ങളും യോഗം ചർച്ച ചെയ്യും.ഇനി പി വി അൻവറിന്റെ ഭാവി എന്തായിരിക്കുമെന്നും യുവ നേതാക്കളുടെ ചില ഇടപെടലുകൾ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കിടയിൽ വിമർശനങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് അക്കാര്യങ്ങളിൽ എന്ത് നിലപാട് സ്വീകരിക്കണം എന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും. ശശി തരൂർ സ്വീകരിക്കുന്ന നിലപാടായിരിക്കും രാഷ്ട്രീയ കാര്യ സമിതി യോഗം പ്രധാനമായും ചർച്ച ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.