നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ ഒന്നാമത് ദീപ്‍നിയ ഡി ബി ; 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്

തിരുവനന്തപുരം: നീറ്റ് യുജി പരീക്ഷയിൽ കേരളത്തിൽ പരീക്ഷ എഴുതിയവരിൽ ഒന്നാമത് എത്തിയത് ദീപ്‍നിയ ഡി ബിയാണ്. 109ആം റാങ്കാണ് അഖിലേന്ത്യാ തലത്തിൽ ദീപ്‌നിയ നേടിയത്. കോഴിക്കോട് സ്വദേശിയാണ് ദീപ്‌നിയ. പാലാ ബ്രില്യന്‍റ് സ്റ്റഡി സെന്‍ററിലാണ് പരിശീലനം നേടിയത്. കേരളത്തിൽ നിന്ന് ആരും ആദ്യ നൂറ് റാങ്കിൽ ഉൾപ്പെട്ടില്ല.

ആകെ 22,09,318 പേരാണ് ഇത്തവണ നീറ്റ് യുജി പരീക്ഷയെഴുതിയത്. 12,36,531 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയവരിൽ 73,328 പേർ യോഗ്യത നേടി.
രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാറാണ് ഒന്നാമതെത്തിയത്. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടാം റാങ്ക് നേടി.

മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്കാണ് മൂന്നാം റാങ്ക്. ആദ്യ പത്ത് റാങ്കിലെ പെണ്‍കുട്ടി അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !