അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്തു; ഇവാഞ്ചിലിക്കൽ സഭയുടെ ബിഷപ്പ് അറസ്റ്റിൽ

കോട്ടയം: അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് രണ്ടരലക്ഷം രൂപ തട്ടിയെടുത്ത ബിഷപ്പ് അറസ്റ്റിൽ.

മണിമല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവാഞ്ചിലിക്കൽ സഭയുടെ ബിഷപ്പാണ് അറസ്റ്റിലായത്. ബിഷപ്പ് സന്തോഷ് പി ചാക്കോയെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശികൾ നിന്നും രണ്ടരലക്ഷം രൂപയാണ് ബിഷപ്പ് തട്ടിയത്.
പണം വാങ്ങിയിട്ടും ജോലി കിട്ടാത്തതിനെ തുടർന്നാണ് യുവാവ് പരാതി നൽകിയത്. ചിങ്ങവനം പൊലീസ് ആണ് പ്രതി കസ്റ്റഡിയിലെടുത്തത്. ഇയാ‌ൾക്കെതിരെ മണിമല, ചങ്ങനാശ്ശേരി, മണർകാട്, തൃശ്ശൂർ സ്റ്റേഷനുകളിൽ കേസുണ്ട്.മാസങ്ങൾക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.

മുൻപ് മറ്റൊരു സഭയിൽ വൈദികനായിരുന്ന ഇയാൾ, സ്വന്തമായി സഭ രൂപീകരിച്ച് വൈദിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയായിരുന്നു. ഇതിനിടെ കോട്ടയം കുറിച്ചി സ്വദേശിയിൽ നിന്നും അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് ഇയാൾ രണ്ടരലക്ഷത്തോളം രൂപ വാങ്ങിയെടുത്തു. എന്നാൽ ജോലിയുമായി ബന്ധപ്പെട്ട് ഒന്നും അറിക്കാതെ വന്നതോടെ കുറിച്ചി സ്വദേശി പരാതിയുമായി മുന്നോട്ട് പോകുകയായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !