ഭീകരർ എവിടെയാണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പാക്കിസ്ഥാനിൽ ഒളിച്ചാൽ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

ന്യൂഡൽഹി : ഭീകരരെ പിന്തുണയ്ക്കുന്നത് തുടർന്നാൽ ശക്തമായി തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഭീകരർ എവിടെയാണെങ്കിലും ഞങ്ങൾക്ക് പ്രശ്നമില്ലെന്നും അവർ പാക്കിസ്ഥാനിൽ ഒളിച്ചാൽ അവിടേക്കു കടന്നുചെന്ന് നേരിടുമെന്നും വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ പറഞ്ഞു. ഒരു വിദേശ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജയശങ്കറിന്റെ പ്രസ്താവന.


‘‘ഭീകരർ ഇന്ത്യയെ ആക്രമിച്ചാൽ, പാക്കിസ്ഥാനിൽ ഉൾപ്പെടെ അവർ എവിടെയായിരുന്നാലും ഞങ്ങൾ അവരെ വേട്ടയാടും. അതിർത്തി കടന്നുള്ള ഭീകരത തുടരുന്നിടത്തോളം, ഞങ്ങൾ തിരിച്ചടിക്കുകയും നമ്മുടെ സ്വയം പ്രതിരോധത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യും. അത് നമ്മുടെ ജനങ്ങളോടുള്ള അടിസ്ഥാന കടമയാണ്’’ – ജയശങ്കർ പറഞ്ഞു.
മേയ് 7 നും മേയ് 10നും ഇടയിൽ ഇന്ത്യ നടത്തിയ സൈനിക നടപടികളുടെ വിജയമാണ് പാക്കിസ്ഥാനെ വെടിനിർത്തൽ ചർ‌ച്ചയിലേക്കു കൊണ്ടുവന്നതെന്ന് ജയശങ്കർ ആവർത്തിച്ചു. പാക്കിസ്ഥാനിലെ നിരവധി ഭീകരക്യാംപുകളും വ്യോമതാവളങ്ങളും ആക്രമിച്ചുകൊണ്ട് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.

റൺവേകൾ, ഭൂഗർഭ സൗകര്യങ്ങൾ, കമാൻഡ് ആൻഡ് കൺട്രോൾ സൗകര്യങ്ങൾ എന്നിവ ഇന്ത്യ ഫലപ്രദമായി ആക്രമിച്ചതായാണ് ഉപഗ്രഹ ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. പത്താം തീയതി യുദ്ധം അവസാനിച്ചത് ഒരു കാരണത്താലാണ്. അതായത് പത്താം തീയതി രാവിലെ ഞങ്ങൾ 8 പാക്കിസ്ഥാനി വ്യോമതാവളങ്ങൾ ആക്രമിച്ച് അവ പ്രവർത്തന രഹിതമാക്കിയെന്നും ജയശങ്കർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !