വെള്ളരിമല ഉൾവനത്തിലെ മണ്ണിടിച്ചിലിൽ ആശങ്കപ്പെടാനില്ല; മുണ്ടക്കൈ-ചൂരൽമല ജനവാസ മേഖലകളെ ബാധിക്കില്ല';

കല്‍പ്പറ്റ: വെള്ളരിമല ഉള്‍വനത്തിലെ മണ്ണിടിച്ചില്‍ ആശങ്കപ്പെടാനില്ലെന്ന് വയനാട് ജില്ലാ ഭരണകൂടം.

മണ്ണിടിച്ചില്‍ ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണെന്നും ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘ ശ്രീ പറഞ്ഞു. വനം വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും മേഖല സന്ദര്‍ശിച്ചെന്നും അരണ പുഴയുടെ കൈവഴി ഉത്ഭവിക്കുന്ന മലയോരത്താണ് മണ്ണിടിച്ചിലുണ്ടായതെന്നും കളക്ടര്‍ പറഞ്ഞു.
സ്ഥിതിഗതികള്‍ വിലയിരുത്തി എന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ഈ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായാല്‍ വെള്ളം പുന്നപ്പുഴയിലെത്തില്ലെന്നും അതിനാല്‍ മുണ്ടെക്കൈ- ചൂരല്‍മല ജനവാസമേഖലകളെ ബാധിക്കില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
വെള്ളരിമലയിലെ വെള്ളച്ചാട്ടത്തില്‍ ചുവന്ന പാട് കണ്ടത് ശ്രദ്ധയില്‍പ്പെട്ടതായിരുന്നു മണ്ണിടിച്ചില്‍ സംശയത്തിന് കാരണം. പിന്നീട് ഇത് ഉരുള്‍പൊട്ടലാണോ എന്ന ചോദ്യം നാട്ടുകാര്‍ക്കിടയില്‍ തന്നെ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി ജില്ലാ ഭരണകൂടം രംഗത്തെത്തിയിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !