നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി

തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും മകൾ ദിയാ കൃഷ്ണയും നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ 25ലേക്ക് മാറ്റി. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. 

ഇപ്പോൾ അന്വേഷണം നടത്തുന്നത് ക്രൈംബ്രാഞ്ച് ആണെന്നും റിപ്പോർട്ട് സമർപ്പിക്കാൻ സമയം വേണമെന്നും പോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്നാണു കേസ് മാറ്റിയത്. വെള്ളിയാഴ്ച ഹർജി പരിഗണിച്ചപ്പോൾ റിപ്പോർട്ട് ഹാജരാക്കാൻ ക്രൈംബ്രാഞ്ച് സമയം തേടിയിരുന്നു. 

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണു കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ കേസെടുത്തത്. തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച് പണം തട്ടിയെടുത്തുവെന്നാണു പരാതി. 

ദിയയുടെ സ്ഥാപനത്തില്‍നിന്ന് ജീവനക്കാര്‍ പണം തട്ടിച്ചുവെന്ന് കൃഷ്ണകുമാറും പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ കേസെടുത്തതിനു പിന്നാലെയാണു ജീവനക്കാര്‍ പരാതി നല്‍കിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !