തിരുവനന്തപുരം: അത്യന്തം ദുരൂഹത നിറഞ്ഞ, മണ്ണന്തലയിലെ കൊലപാതകത്തിന്റെ കാരണംതേടി പോലീസ്. സഹോദരൻ ഷംഷാദിന്റെ മദ്യപാനം ചോദ്യംചെയ്തതാണ് ഷഹീന കൊല്ലപ്പെടാൻ കാരണമെന്ന് നിഗമനമുണ്ടെങ്കിലും പോലീസ് പൂർണമായും അതു വിശ്വസിച്ചിട്ടില്ല. ഇരുവരും തമ്മിൽ വഴക്കുണ്ടായതു രാവിലെയാണെന്നും സുഹൃത്ത് വൈശാഖ് അപ്പാർട്‌മെന്റിലെത്തിയത് ഉച്ചയ്ക്കാണെന്നും വിവരമുള്ളതിനാൽ കൊലയ്ക്കു പിന്നിൽ മറ്റെന്തോ കാരണമാണെന്നാണു കണക്കുകൂട്ടൽ.
ആറു മാസമായി ഭർത്താവുമായി അകന്നു താമസിക്കുകയാണ് ഷഹീന. ശാസ്താംകോട്ട സ്വദേശിയാണ് ഭർത്താവ്. മക്കളും ഇയാൾക്കൊപ്പമാണ് താമസം. സഹോദരന്റെ ചികിത്സയ്ക്കായി മണ്ണന്തലയിൽ അയാൾക്കൊപ്പം വീടെടുത്തു താമസിക്കുകയായിരുന്നു ഷഹീന.രാവിലെ ഇരുവരും തമ്മിൽ വഴക്കുണ്ടായതായി മാതാപിതാക്കൾക്കു വിവരം ലഭിച്ചെന്നാണു സൂചന. അതറിഞ്ഞാണ് മുഹമ്മദ് ഷഫീഖും സെലീനയും വൈകീട്ട് മണ്ണന്തലയിലെത്തിയത്.
രക്തത്തിൽക്കുളിച്ചു കിടക്കുന്ന മകളെക്കണ്ട് പരിഭ്രാന്തരായ മാതാപിതാക്കളെ വീട്ടിൽ കയറ്റാൻ ഷംഷാദ് അനുവദിച്ചില്ല. അവരുടെ ഫോണും പിടിച്ചുവാങ്ങി. തുടർന്ന്, പുറത്തേക്കോടി സമീപവാസികളെ അറിയിച്ചശേഷം അവരിൽനിന്ന് ഫോൺ വാങ്ങി ആദ്യം ആംബുലൻസ് വിളിക്കുകയായിരുന്നു. പിന്നീട്, പോലീസിനെയും വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഷഹീനയ്ക്കു ജീവനുണ്ടായിരുന്നില്ല. മദ്യലഹരിയിലായിരുന്ന ഷംഷാദിനെയും വൈശാഖിനെയും ഉടൻ പോലീസ് പിടികൂടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.