കൊയിലാണ്ടി: ''വിഭിന്നമായ ശേഷിയുമായി വളര്‍ന്ന അവള് വൈഗാ നദിയെ പോലെ ഒഴുകിപ്പരന്നു. മുക്കിലും മൂലയിലും പ്രകാശം പരത്തി ഓരോ ദിനവും സുന്ദരിയായവള്‍ വിടര്‍ന്നു. കടിച്ചമര്‍ത്തിയ ദുഃഖത്തിന്റെ ആഴങ്ങളില്‍ വേരിറക്കി ഒരു താമരപ്പൂവായവള്‍ തലയുയര്‍ത്തി. ചക്രക്കസേരയിലിരുന്ന് അവളുടെ ലോകം സൃഷ്ടിച്ചു.
ഒരു വെള്ളരിപ്രാവായ് പറന്നുയര്‍ന്നു അക്ഷരങ്ങളെ പ്രണയിച്ച ഒരു വെള്ളരിപ്രാവ്''ഏഴാംക്ലാസുകാരി വൈഗയുടെ വരികളാണിവ. ദിവ്യാംഗര്‍ എന്ന കവിതയിലെ ആത്മാംശമുള്ള വരികള്‍.
ചക്രക്കസേരയില്‍ വേദിയിലെത്തിയ എട്ടാംക്ലാസുകാരി കെ.വി. വൈഗ ഏഴാംക്ലാസില്‍ പഠിക്കുമ്പോള്‍ പ്രസിദ്ധീകരിച്ച കവിതാസമാഹാരം 'എനിക്ക് പറക്കാനാണിഷ്ടം' എന്ന പുസ്തകം ലൈബ്രറിക്ക് നല്‍കിക്കൊണ്ടാണ് കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ വായനാവാര പരിപാടിക്ക് തുടക്കമായത്. ജന്മനാ നടക്കാന്‍ കഴിയാത്തവളാണ് വൈഗ.
സംഗീതകാരന് സുനില്‍ തിരുവങ്ങൂര്‍ പുസ്തകം ലൈബ്രറിക്കുവേണ്ടി ഏറ്റുവാങ്ങി, അധ്യാപിക വിജയയ്ക്ക് കൈമാറി. പ്രകൃതി, സൂര്യന് തുടങ്ങി പിതാവ് വരെയുള്ള 10 കവിതകളാണ് സമാഹാരത്തിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.