യുകെയിലെ രഹസ്യാന്വേഷണ ഏജൻസിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി വനിത എത്തുന്നു

ലണ്ടൻ∙ യുകെയിലെ രഹസ്യാന്വേഷണ ഏജൻസിയായ എംഐ6ന്റെ തലപ്പത്തേക്ക് ആദ്യമായി വനിത എത്തുന്നു.  47 വയസ്സുകാരിയായ ബ്ലെയ്‌സ് മെട്രെവെലിയാണ് 115 വർഷത്തെ ചരിത്രമുള്ള യുകെ രഹസ്യാന്വേഷണ ഏജൻസിയുടെ മേധാവിയാകുന്നത്. ഉടൻ ചുമതലയേൽക്കും. ‘സി’ എന്ന രഹസ്യനാമത്തിലാണ് എംഐ6 മേധാവി അറിയപ്പെടുന്നത്.ജെയിംസ് ബോണ്ട് സിനിമകളിലെ സാങ്കൽപ്പിക എംഐ6 ഏജൻസിയുടെ തലപ്പത്ത് പ്രത്യക്ഷപ്പെടുന്ന മേധാവിക്ക് ‘എം’ എന്ന കോഡ് നാമമാണ് നൽകിയിരുന്നതെങ്കിൽ യഥാർഥത്തിൽ അത് ‘സി’ എന്നാണ്. വർഷങ്ങളായി ജെയിംസ് ബോണ്ട് സിനിമകളിൽ ‘എം’ ആയി വനിതയാണ് എത്താറുള്ളതെങ്കിലും എംഐ6 തലപ്പത്തേക്ക് യഥാർഥത്തിൽ ഒരു വനിത നിയോഗിക്കപ്പെടുന്നത് ഇപ്പോൾ മാത്രമാണ്.


നിലവിൽ എംഐ6ൽ സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർ ജനറൽ ആയി സേവനമനുഷ്ഠിക്കുകയാണ് ബ്ലെയ്സ്. ‘ക്യു’ എന്ന രഹസ്യനാമത്തിലാണ് സാങ്കേതികവിദ്യയുടെ മേൽനോട്ടം വഹിക്കുന്ന ഡയറക്ടർ ജനറൽ അറിയപ്പെടുന്നത്. യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസിയായ എംഐ5ന് മുൻപ് വനിതാ മേധാവികൾ ഉണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് എംഐ6 മേധാവിയായി ഒരു വനിതയെ നിയമിക്കുന്നത്. ആരാണ് ബ്ലെയ്‌സ് മെട്രെവെലി? കേംബ്രിജിലെ പെംബ്രോക്ക് കോളജിൽ നിന്ന് നരവംശശാസ്ത്രത്തിലാണ് ബ്ലെയ്സ് മെട്രെവെലി ബിരുദം നേടിയത്. തുടർന്ന് 1999-ൽ അവർ സീക്രട്ട് ഇന്റലിജൻസ് സർവീസിൽ (എംഐ6) കേസ് ഓഫിസറായി ചേർന്നു. എംഐ6ലെ ജോലിയുടെ ഭാഗമായി ഭൂരിഭാഗം സമയവും മിഡിൽ ഈസ്റ്റിലും യൂറോപ്പിലുടനീളവും ഓപ്പറേഷനൽ റോളുകളിലാണ് ബ്ലെയ്സ് പ്രവർത്തിച്ചത്.

യുകെയുടെ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ എംഐ5ലും സേവനമനുഷ്ഠിച്ചു. പിന്നീട് എംഐ6ൽ ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ജനറലായി. 2024ൽ, ബ്രിട്ടിഷ് വിദേശനയത്തിനുള്ള അവരുടെ സേവനങ്ങൾക്ക് കിങ്സ് ബർത്ത്ഡേ ഓണേഴ്സിൽ കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് സെന്റ് മൈക്കിൾ ആൻഡ് സെന്റ് ജോർജ് ആയി ബ്ലെയ്സ് നിയമിക്കപ്പെട്ടു. എന്താണ് എംഐ6? എംഐ6 അഥവാ സീക്രട്ട് ഇന്റലിജൻസ് സർവീസ്, യുകെയിലെ വിദേശ ഇന്റലിജൻസ് ഏജൻസിയാണ്. ദേശ സുരക്ഷ സംരക്ഷിക്കുക, വിദേശനയവുമായി ബന്ധപ്പെട്ട ഇന്റലിജൻസ് വിവരങ്ങൾ ശേഖരിക്കുക തുടങ്ങിയവയാണ് ഏജൻസിയുടെ ഉത്തരവാദിത്തം. 

1909ൽ സ്ഥാപിതമായ എംഐ6 ലോകമെമ്പാടും രഹസ്യമായി പ്രവർത്തിക്കുകയും യുകെ വിദേശകാര്യ സെക്രട്ടറിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഭീകരവാദം, സൈബർ ആക്രമണങ്ങൾ, ശത്രു രാജ്യങ്ങളുടെ ഭീഷണികൾ തുടങ്ങിയ വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് എംഐ6 പ്രവർത്തിക്കുന്നത്. ഏജൻസിയുടെ മേധാവി ‘സി’ എന്ന രഹസ്യനാമത്തിലാണ് അറിയപ്പെടുന്നത്. എംഐ6 ന്റെ പ്രവർത്തനം വിദേശരാജ്യങ്ങളിൽ മാത്രമാണ് നടക്കുന്നത്. എംഐ5നാണ് ആഭ്യന്തര ഇന്റലിജൻസിന്റെ ചുമതല.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !