ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് തട്ടിപ്പ് ;വനിതാ പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു

ചെന്നൈ: ചെന്നൈ ∙ ഹൈക്കോടതി ജഡ്ജിയുടെ മകളായി ചമഞ്ഞ് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും പണം തട്ടുകയും ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. 

എസ്പ്ലനേഡ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ രേഖയാണ് പിടിയിലായത്. ഇവർ 5 മാസത്തോളം ജോലിക്ക് ഹാജരായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങൾക്കു മുൻപ് സെമ്പിയം സ്റ്റേഷനിലേക്കു വിളിച്ച യുവതി താൻ ഹൈക്കോടതി ജഡ്ജിയുടെ മകളാണെന്നും സമീപത്തെ ഹോട്ടലിൽ താമസിച്ചതിന്റെയും ഭക്ഷണത്തിന്റെയും ബിൽ അടയ്ക്കണമെന്നും പൊലീസുകാരോട് ആവശ്യപ്പെട്ടു. 

പണം അടച്ചില്ലെങ്കിൽ ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പണമടച്ച പൊലീസുകാർ അറിയിച്ചതിനെ തുടർന്ന് സംശയം തോന്നിയ ഉന്നത ഉദ്യോഗസ്ഥർ ഹോട്ടലിലെത്തി അന്വേഷണം നടത്തിയതോടെയാണ് തട്ടിപ്പ് പുറ‍ത്തായത്. 




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !