തൃശ്ശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ പ്രധാന ഹാളിന് എം.ടി. വാസുദേവന്‍നായരുടെ പേരു നല്‍കുമെന്ന് പ്രസിഡന്റ് കെ. സച്ചിദാനന്ദന് പറഞ്ഞു.
സാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനവേദിയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 17-ന് സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ ഉദ്ഘാടനപരിപാടിയില്‍ പ്രഖ്യാപനം നടത്തും.
ഇത്തവണ മൂന്ന് ഹാളിലായി അഞ്ചുദിവസമാണ് സാഹിത്യോത്സവം. സാമ്പത്തികപ്രതിസന്ധിയെത്തുടര്‍ന്ന് ഇത്തവണ പരിപാടികള്‍ വെട്ടിക്കുറച്ചിട്ടുണ്ട്.
നാലുവേദികളിലായി നടക്കേണ്ട പരിപാടികള്‍ മൂന്നിലേക്ക് ചുരുക്കി. 64 ലക്ഷം രൂപയാണ് സാഹിത്യോത്സവത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ച തുകയ്ക്കു പുറമേ അക്കാദമിയുടെ ഫണ്ടും വിനിയോഗിക്കും. ഇന്ത്യയിലെ 20 പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.