മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചകാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് മദ്യപിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ഓടിച്ചകാര്‍ ബാങ്ക് ജീവനക്കാരിയെ ഇടിച്ചു തെറിപ്പിച്ചു. പൂവച്ചല്‍ ഐഒബി ബാങ്ക് ജീവനക്കാരി രാജി ആണ് അപകടത്തില്‍ പെട്ടത്.

വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ മനോജ് ആണ് മദ്യപിച്ച് വാഹനം ഓടിച്ചത്.സ്‌കൂട്ടറില്‍ പോവുകയായിരുന്നു ജീവനക്കാരിയുടെ പിന്നില്‍ കാര്‍ ഇടിച്ചു കയറുകയായിരുന്നു. 

തുടര്‍ന്ന് യുവതിയെ ഇടിച്ചു തെറിപ്പിച്ച ശേഷം 15 മീറ്ററിലധികം അധികം ദൂരം സ്‌കൂട്ടറിനെ പൊലീസ് ഉദ്യോഗസ്ഥന്‌റെ കാര്‍ വലിച്ചിഴച്ചു.

കാറിന്‌റെ ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചതെന്നും വാഹനത്തില്‍ മദ്യക്കുപ്പികള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. തലയ്ക്കും കൈയ്ക്കും പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !