പഞ്ചായത്ത് കമ്മിറ്റിയിൽ വാക്കേറ്റം;വൈസ് പ്രസിഡന്റിന്റെ ദേഹത്ത് ചൂടുവെള്ളമൊഴിച്ചു

പൂവാർ: പഞ്ചായത്ത് കമ്മിറ്റി കൂടുന്നതിനിടെ, വൈസ് പ്രസിഡന്റിന്റെ ദേഹത്ത് പ്രസിഡന്റ് ചൂടുവെള്ളമൊഴിച്ചു. കൈക്കും വയറിനും പൊള്ളലേറ്റ വൈസ്‌ പ്രസിഡന്റ് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സതേടി. യുഡിഎഫ് അധികാരത്തിലുള്ള തിരുപുറം ഗ്രാമപ്പഞ്ചായത്തിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. സിഎംപിയിലെ വൈസ്‌ പ്രസിഡന്റ് തിരുപുറം സുരേഷിനാണ് പൊള്ളലേറ്റത്.

ലൈഫ് ഭവനപദ്ധതിക്കായി അനുവദിച്ച തുക, പ്രസിഡന്റ് വകമാറ്റി അനർഹർക്കു കൈമാറിയതായി വൈസ്‌ പ്രസിഡന്റ് ആരോപിച്ചു. പലർക്കും കിട്ടേണ്ട പണം വീതംെവച്ചുനൽകിയെന്നാണ് ആക്ഷേപം. കമ്മിറ്റിയിൽ ഈ പ്രശ്നം ഉന്നയിച്ചതാണ് കോൺഗ്രസ് അംഗമായ പ്രസിഡന്റ് ഷീനാ എസ്.ദാസിനെ പ്രകോപിപ്പിച്ചതെന്ന് സുരേഷ് പറഞ്ഞു.

തുടർന്ന് കുടിക്കാനായി െവച്ചിരുന്ന ചൂടുവെള്ളം മുഖത്തേക്കൊഴിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാൽ വെള്ളം കൈയിലും വയറ്റിലുമാണ്‌ വീണത്. സംഭവത്തിൽ പൂവാർ പോലീസിൽ പ്രസിഡന്റിനെതിരേ വൈസ് പ്രസിഡന്റ് പരാതി നൽകി.

എന്നാൽ, പരാതി അടിസ്ഥാനരഹിതമാണെന്നാണ് പ്രസിഡന്റ് ഷീനാ എസ്.ദാസ് പറയുന്നത്. പഞ്ചായത്ത് കമ്മിറ്റിയിൽ ബഹളമുണ്ടാക്കി പോകുന്നതിനിടെ, വൈസ്‌ പ്രസിഡന്റിന്റെ കൈ തട്ടി വെള്ളം വെച്ചരുന്ന കുപ്പി മറിഞ്ഞുവീഴുകയായിരുന്നെന്നാണ് അവർ പറയുന്നത്. സംഭവത്തിൽ പൂവാർ പോലീസ് കേസെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !