അമേരിക്ക: ഭക്ഷ്യവിപണിയിലെ വമ്പന്മാരായ പ്രധാനിയായ നെസ്ലെ പുതിയ മാറ്റത്തിനൊരുങ്ങുന്നു. 2026 മുതല്‍ അമേരിക്കയിൽ പുറത്തിറക്കുന്ന ഉത്പന്നങ്ങളില്‍ നിന്ന് കൃത്രിമ നിറങ്ങള്‍ ഒഴിവാക്കാനാണ് ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ-പാനീയ സ്വിസ്സ് ഭക്ഷണ നിര്‍മാതാക്കാളായ നെസ്ലയുടെ തീരുമാനം.2026-ഓടെ യുഎസില്‍ വില്‍ക്കുന്ന നെസ്ലെയുടെ എല്ലാ ഭക്ഷ്യവസ്തുക്കളില്‍ നിന്നും കൃത്രിമ നിറങ്ങള്‍ പൂര്‍ണമായി നീക്കം ചെയ്യുമെന്നാണ് നെസ്ലെ അറിയിച്ചിരിക്കുന്നത്. സുരക്ഷിതമായ ചേരുവകള്‍ ഉപയോഗിക്കാനുള്ള കമ്പനിയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് തീരുമാനമെന്നാണ് വിശദീരണം.
നെസ്ലെ യുഎസില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളില്‍, പ്രത്യേകിച്ച് മിഠായികളിലും ലഘുഭക്ഷണങ്ങളിലും, കൃത്രിമ നിറങ്ങളായ റെഡ് 40, യെല്ലോ 5, യെല്ലോ 6 തുടങ്ങിയവയ്ക്ക് പകരം പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിക്കും. 'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഗുണനിലവാരമുള്ളതും സുരക്ഷിതവുമായ ഭക്ഷണം നല്‍കുക എന്നതിനാണ് പ്രാധാന്യം നൽകുന്നത്,' നെസ്ലെ യുഎസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു.കിന്റര്ഗാര്ഡന് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് നല്കുന്ന ധാന്യങ്ങളിൽ നിന്നും 2026 പകുതിയോടെ കൃത്രിമ നിറങ്ങള്‍ ഒഴിവാക്കും. കാലിഫോര്‍ണിയ, വെസ്റ്റ് വെര്‍ജീനിയ എന്നിവിടങ്ങളില്‍ നേരെ കൃത്രിമ നിറങ്ങള്‍ നിരോധിച്ചിരുന്നു.
2015 ലും ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൃത്രിമ സുഗന്ധങ്ങളും നിറങ്ങളും നീക്കുമെന്ന് നെസ്ലെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഈ വാഗ്ദാനം പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. ഉല്‍പ്പന്നങ്ങളില്‍ നിന്ന് കൃത്രിമ നിറങ്ങള്‍ ക്രമേണ നീക്കം ചെയ്തുവരികയാണെന്നും, യുഎസിലെ അവരുടെ ഉല്‍പ്പന്നങ്ങളുടെ 90% ഇപ്പോള്‍ കൃത്രിമ നിറങ്ങള്‍ അടങ്ങിയിട്ടില്ലെന്നും ബുധനാഴ്ച ഇറക്കിയ പ്രസ്താവനയില്‍ നെസ്ലെ വ്യക്തമാക്കുന്നു. എന്നാല്‍, പല ഉത്പ്പന്നങ്ങളിലും മൃഗങ്ങളില്‍ അര്‍ബുദത്തിന് കാരണമാകാന്‍ ഇടയുള്ള റെഡ് 3 പോലുള്ള കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
അര്‍ബുദ സാധ്യത കണക്കിലെടുത്ത് സൗന്ദര്യവര്‍ധക വസ്തുകളില്‍ നിന്ന് റെഡ് 3 എന്ന കൃത്രിമ നിറം നിരോധിച്ച് 35 വര്‍ഷം പിന്നിട്ടപ്പോഴാണ് യു.എസില്‍ ഭക്ഷ്യ ഉത്പ്പന്നങ്ങളില്‍ ഇവയുടെ ഉപയോഗം നിരോധിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനാരോഹണം ചെയ്യുന്നതിന് ദിവസങ്ങള്‍ക്കു മുമ്പായിരുന്നു നിയമം വന്നത്. 2026-ഓടെ ഭക്ഷ്യ ഉത്പ്പനങ്ങളിലെ കൃത്രിമ നിറങ്ങള്‍ക്ക് പൂട്ടുവീഴുമെന്ന് അധികാരത്തിലെത്തിയ ട്രംപ് സര്‍ക്കാരിന്റെ ആരോഗ്യ സെക്രട്ടറി ഏപ്രിലില്‍ അറിയിച്ചിരുന്നു.എന്നാൽ, നെസ്ലെ ഇതേ നിലപാട് കൈക്കൊള്ളുമോ യു.എസിന് പുറത്തും കൈക്കൊള്ളുമോ എന്നാണ് ഇന്ത്യൻ വിപണി കാത്തിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.