തിരുവനന്തപുരം:സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് കേരളം നൽകിയ പട്ടികയിൽ രണ്ടാമനായ റവാഡ ചന്ദ്രശേഖർ തലസ്ഥാനത്തെത്തി മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും ചർച്ച നടത്തി. കേന്ദ്ര കാബിനറ്റ് സെക്രട്ടേറിയറ്റിൽ സെക്രട്ടറി (സെക്യൂരിറ്റി) തസ്തികയിൽ ഇദ്ദേഹത്തെ കേന്ദ്രസർക്കാർ കഴിഞ്ഞദിവസം നിയമിച്ചിരുന്നു. റവാഡ ചന്ദ്രശേഖർ കേരളത്തിലേക്ക് വരുമെന്ന സൂചനകളാണ് ഉള്ളത്.
സംസ്ഥാനത്തെ പൊലീസ് മേധാവിയെ നിശ്ചയിക്കുന്ന യുപിഎസ്‌സി യോഗത്തിൽ പട്ടികയിലുള്ളവരെക്കുറിച്ച് കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ടും പരിഗണിക്കും. സംസ്ഥാനം ഓരോ ഓഫിസർമാരുടെയും പൂർണവിവരങ്ങളടങ്ങുന്ന റിപ്പോർട്ട് നൽകിയതിന് പുറമേ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഓരോ ഓഫിസറെയുംകുറിച്ച് രഹസ്യമായി അന്വേഷിച്ച് നൽകുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തരവകുപ്പ് യുപിഎസ്‌സി യോഗത്തിൽ വയ്ക്കും.
കർണാടക പൊലീസ് മേധാവിയെ തിരഞ്ഞെടുക്കുന്നതിന് നടക്കേണ്ട യോഗവും ഇതുവരെ നടന്നില്ല. അതിനു ശേഷമാണ് കേരളത്തിന്റേത്.ഡിജിപി നിധിൻ അഗർവാൾ, റവാഡ ചന്ദ്രശേഖർ, ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത, വിജിലൻസ് ഡയറക്ടർ മനോജ് ഏബ്രഹാം എന്നിവരാണ് കേരളം നൽകിയ പട്ടികയിൽ ഡിജിപിമാർ. ഇതിൽ ആദ്യത്തെ 3 പേരാണ് സ്വാഭാവികമായും പരിഗണിക്കപ്പെടുക. ആദ്യ മൂന്നിൽ ആരെയെങ്കിലും തിരിച്ചയയ്ക്കുന്ന 3 പേരുടെ ചുരുക്കപ്പട്ടികയിൽനിന്ന് ഒഴിവാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം ഉണ്ടായാൽ നാലാമനായ മനോജ് ഏബ്രഹാം പട്ടികയിലെത്തും. റവാഡ ചന്ദ്രശേഖറിനെ കേന്ദ്രത്തിൽ തുടരാൻ ആഭ്യന്തരമന്ത്രാലയം നിർദേശിച്ചാൽ മാത്രമേ അദ്ദേഹം വരാതിരിക്കാൻ സാധ്യതയുള്ളു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.