കൊല്ലം: കടപ്പാക്കടയിൽ അച്ഛനെയും മകനെയും വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കടപ്പാക്കട അക്ഷയ നഗർ-29-ൽ അഡ്വ. ശ്രീനിവാസപിള്ള (79), മകൻ വിഷ്ണു എസ്.പിള്ള (42) എന്നിവരാണ് മരിച്ചത്. വിഷ്ണുവിനെ കൊലപ്പെടുത്തിയശേഷം ശ്രീനിവാസപിള്ള തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.കിടപ്പുമുറിയിൽ തറയിൽ വാർന്ന രക്തത്തിൽ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് വിഷ്ണുവിന്‍റെ മൃതദേഹം കണ്ടത്. ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.രണ്ടാഴ്ചമുൻപ് ശ്രീനിവാസപിള്ളയുടെ ഭാര്യ രമ തിരുവനന്തപുരത്ത് മകൾ വിദ്യയുടെയടുത്തേക്ക് മാറിയിരുന്നു.
പലതവണ ഫോണിൽ വിളിച്ചിട്ടും പ്രതികരിക്കാതായതോടെ ശനിയാഴ്ച ഉച്ചയ്ക്ക് വിദ്യ ഭർത്താവ് കൃഷ്ണചന്ദ്രനുമൊത്ത് വീട്ടിൽ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു.വിഷ്ണുവിന്റെ മൃതദേഹത്തിനരികിൽനിന്ന് ഇരുമ്പുദണ്ഡും വെട്ടുകത്തിയും കണ്ടെത്തി. വിഷ്ണുവിന്റെ പെരുമാറ്റത്തിൽ ഏറെനാളായി അസ്വാഭാവികതകളുണ്ടായിരുന്നെന്ന് അയൽക്കാർ പറഞ്ഞു.
ഇവരുടെ വീടുനിറയെ വിഷ്ണുവിന്റെ പേരിലെ വിവിധ സ്ഥാപനങ്ങളുടെ ബോർഡുകളാണ്. എന്നാൽ ഇവയൊന്നും ശരിക്കുള്ള സ്ഥാപനങ്ങളല്ല. തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ഈ സ്ഥാപനങ്ങളുടെ പേരിൽ വിഷ്ണു പോസ്റ്റുകളിടാറുണ്ടായിരുന്നു. വിഷ്ണു രണ്ടു വിവാഹം കഴിച്ചിരുന്നെങ്കിലും നിയമപരമായി വേർപിരിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.