മൊസാദ് കേന്ദ്രം ആക്രമിച്ചതായി ഇറാൻ; ആക്രമണം ഇസ്രയേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ടെഹ്റാൻ / ടെൽ അവീവ് ∙ ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജൻസ് ഡയറക്ടറേറ്റും ടെൽ അവീവിൽ സ്ഥിതി ചെയ്യുന്ന മൊസാദിന്റെ ഓപ്പറേഷൻ സെന്ററും ആക്രമിച്ചതായി ഇറാന്റെ അവകാശവാദം. ഇസ്‍ലാമിക് റെവല്യൂഷൻ ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ അവകാശവാദത്തെ ഉദ്ധരിച്ച് ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള വാര്‍ത്താ ഏജന്‍സിയായ താസ്‌നിം ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രാദേശിക സമയം ചൊവ്വാഴ്ച പുലർച്ചെയായിരുന്നു വ്യോമാക്രണം. മൊസാദ് ആസ്ഥാനം തീപിടിച്ച നിലയില്‍ എന്ന് അവകാശപ്പെട്ടുകൊണ്ടുള്ള നിരവധി ചിത്രങ്ങളും വിഡിയോകളും ഇറാൻ പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ആക്രമണം ഇസ്രയേൽ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇസ്രയേലിലെ സിവിലിയൻ, സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാൻ ഇതുവരെ 400ഓളം ബാലിസ്റ്റിക് മിസൈലുകളും നൂറുകണക്കിന് ഡ്രോണുകളും വിക്ഷേപിച്ചിട്ടുണ്ടെന്ന് ഇസ്രയേൽ അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ ഇന്നലെ രാത്രിയിൽ ഇറാന്റെ മിസൈൽ വർഷം കുറഞ്ഞെന്നും ഇറാനിലെ വിക്ഷേപണകേന്ദ്രങ്ങൾ തകർന്നതിന്റെ തെളിവാണ് ഇതെന്നും ഇസ്രയേൽ വ്യക്തമാക്കി. ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അറിയിച്ചു. ടെഹ്‌റാനിൽ നടന്ന ആക്രമണത്തിലാണ് അലി ഷദ്മാനി കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേൽ സൈന്യം അവകാശപ്പെടുന്നത്. ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയുമായി ഏറ്റവും അടുത്ത ബന്ധം സൂക്ഷിക്കുന്ന ഷാദ്മാനി രാജ്യത്തെ ഏറ്റവും മുതിർന്ന സൈനിക കമാൻഡറാണ്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ടെഹ്‌റാനിൽ രണ്ട് ഉഗ്രസ്ഫോടനങ്ങളുടെ ശബ്ദം മുഴങ്ങി. ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ ആസ്ഥാനത്തിനും മറ്റു സർക്കാർ ഓഫിസുകൾക്കും സമീപം നഗരത്തിന്റെ വടക്കൻ ഭാഗത്ത് നിന്ന് കറുത്ത പുക ഉയർന്നു. ഇറാനിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇതുവരെ  452 പേർ മരിച്ചതായും 646 പേർക്ക് പരുക്കേറ്റതായുമായാണ് അനൗദ്യോഗിക റിപ്പോർട്ട്.  ഇതിൽ ടെഹ്‌റാനിലെ ചില ഉന്നത സൈനിക കമാൻഡർമാരും, ആണവ ശാസ്ത്രജ്ഞരും, സാധാരണക്കാരും ഉൾപ്പെടുന്നു. ഇറാൻ നടത്തിയ ആക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കുറഞ്ഞത് 24 പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അധികൃതർ പറഞ്ഞു. 

ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ യുഎസ് ഇടപെടുമെന്ന സൂചന നൽകിയ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തിങ്കളാഴ്ച ജി– ഉച്ചകോടിയിൽനിന്നു മുൻ നിശ്ചയിച്ചതിൽനിന്നും നേരത്തെ ഇറങ്ങി. ടെഹ്‌റാൻ നിവാസികളോട് ഒഴിഞ്ഞുപോകാൻ അദ്ദേഹം മുന്നറിയിപ്പ് നൽകി.  ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തെ ജോർദൻ രാജാവ് അബ്ദുല്ല രണ്ടാമൻ അപലപിച്ചു. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ ചൊവ്വാഴ്ച യൂറോപ്യൻ യൂണിയൻ പാർലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ യുദ്ധക്കളത്തിന്റെ അതിരുകൾ എവിടെ അവസാനിക്കുമെന്ന് പറയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെ ടെഹ്റാനിൽ ഇറാൻ ദേശീയ ടെലിവിഷൻ ആസ്ഥാനത്ത് തൽസമയ സംപ്രേഷണത്തിനിടെ ഇസ്രയേലിന്റെ മിസൈലാക്രമണമുണ്ടായിരുന്നു. വീണ്ടും ആക്രമിക്കാൻ വെല്ലുവിളിച്ച് അവതാരക സംപ്രേഷണം പുനരാരംഭിച്ചു. പുലർച്ചെ ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ വർഷിച്ച് തിരിച്ചടിച്ചു. വൈദ്യുതി നിലയങ്ങൾക്ക് കേടു സംഭവിച്ചു. ഹൈഫയിലെ ബസാൻ റിഫൈനറിയിൽ 3 തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇസ്രയേലിന്റെ എഫ്35 വിമാനങ്ങൾ വെടിവച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !