കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ: ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്

ആലപ്പുഴ: മാനം കറുത്താൽ കുട്ടിക്കൂട്ടത്തിനിപ്പോൾ ആശങ്കയാണ്, അവധി കിട്ടുമോയെന്നറിയാൻ. പിന്നെ ജില്ലാ കളക്ടർമാരുടെ സാമൂഹ്യമാധ്യങ്ങളിൽ ചോദ്യങ്ങളുടെ കുത്തൊഴുക്കാണ്. ഏതെങ്കിലും ജില്ലകളിൽ അവധി പ്രഖ്യാപിച്ചാൽ 'ഞങ്ങൾക്കില്ലേ' എന്നാവും ചോദ്യം. 

ഇത്തരത്തിൽ കുട്ടികളുടെ ചോദ്യത്തിന് രസകരമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ആലപ്പുഴ കളക്ടർ അലക്‌സ് വർഗീസ്.പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷൻ കിട്ടിയ ഉടൻ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയതെന്ന ചോദ്യത്തോടെയായിരുന്നു കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പ്. മഴ മുന്നറിയിപ്പ് വന്നാൽ ഉടൻ അവധി പ്രഖ്യാപിക്കാൻ പറ്റുമോയെന്നും അദ്ദേഹം ചോദിച്ചു. 

കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ എന്ന് പറഞ്ഞാണ് കളക്ടർ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.ഓരോ താലൂക്കിലെയും റവന്യു, വിദ്യഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിൽ നിന്നും തദ്ദേശ ജനപ്രതിനിധികളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും കാലാവസ്ഥാ വകുപ്പിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലെ അവധി പ്രഖ്യാപിക്കാൻ സാധിക്കൂ. 

അവധി കിട്ടിയില്ലെന്ന് കരുതി മക്കളാരും സങ്കടപ്പെടേണ്ടെന്നും കുട്ടുകൾക്ക് ബുദ്ധിമുട്ടുണ്ടാകുന്ന യാതൊരു കാര്യവും ചെയ്യില്ലെന്നും കളക്ടർ കുറിച്ചു. കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാമെന്നും കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !