ന്യൂഡല്‍ഹി: സ്കൂളില്‍ പോകാന്‍ മടിയാണെന്ന് പറഞ്ഞ് കരയുന്ന കുട്ടികളെ ധാരാളം നമ്മള് കണ്ടിട്ടുണ്ടാവും. എന്നാല്‍ സ്കൂളില്‍ നിന്ന് പോകണ്ട എന്ന് പറഞ്ഞ് കരയുന്ന കുട്ടികളെ അത്രയ്ക്ക് കാണാൻ ഇടയില്ല. അത്തരത്തിലൊരു കുട്ടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
സ്കൂള്‍ സമയം കഴിഞ്ഞ് വീട്ടില്‍ പോകാനായി അച്ഛനമ്മമാരുടെ അടുത്തേയ്ക്ക് ഓടുന്ന കുട്ടികള്‍ക്കിടയില്‍ നിന്ന് വാശി പിടിച്ച് കരയുന്ന ഒരു കൊച്ചു മിടുക്കിയെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.
'ലിറ്റില്‍ രുവി' എന്ന ഇന്‍സ്റ്റാ അക്കൗണ്ടിലാണ് ഈ കൊച്ചു മിടുക്കിയുടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. രുവിയുടെ അച്ഛനും അമ്മയുമാണ് വീഡിയോ പോസ്റ്റ് ചെയ്തത്. 'മറ്റ് കുട്ടികള്‍ സ്കൂളില്‍ പോകാന്‍ ഇഷ്ടമില്ലാതെ കരയുമ്പോള്‍ എന്റെ മകള്‍ ക്ലാസ് കഴിഞ്ഞാലും സ്കൂളില്‍ നില്ക്കാന് വേണ്ടി കരയുകയാണ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷന്‍.
വീഡിയോയ്ക്കും കുഞ്ഞ് രുവിക്കും വലിയ പിന്തുണയാണ് ലഭിക്കുന്നത്. അപൂര്‍വ കാഴ്ച കണ്ട പലരും കമന്റിൽ തങ്ങളുടെ ആശ്ചര്യവും പങ്കുവെച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.