മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി കൃഷ്ണകുമാർ (45) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. കഴിഞ്ഞ 22 വർഷമായി ഒമാനിൽ ഡയറി സെയിൽസ്മാനായി ജോലി ചെയ്തുവരികയായിരുന്നു
ഒമാൻ നാദ ഡയറി കമ്പനിയിൽ രാവിലെ ഡ്യൂട്ടിക്കെത്തി പഞ്ച് ചെയ്ത ശേഷം സഹപ്രവർത്തകരുമായി സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.
ആറ് മാസം മുൻപാണ് കൃഷ്ണകുമാർ ഒമാൻ നാദ ഡയറിയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനു മുൻപ് ഒമാനിലെ നിരവധി കമ്പനികളിൽ ഡയറി സെയിൽസ്മാനായി പ്രവർത്തിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.