അമൃത്‌സർ∙ കൊച്ചിയിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ടു. 11.35ന് കൊച്ചിയിൽനിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനം 2.55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. രണ്ടുവട്ടം ഡൽഹിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഇതോടെ വിമാനം അമൃത്‍സറിൽ ലാൻഡ് ചെയ്തു. ഡൽഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാൻ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരൻ മനോരമ ഓൺലൈനോട് പറഞ്ഞു.
വിദേശത്തേക്കു പോകാൻ കണക്‌ഷൻ ഫ്ലൈറ്റായി ഈ വിമാനത്തിൽ കയറിയവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഉൾപ്പെടെ ആശങ്കയിലാണ്.
നിലവിൽ യാത്രക്കാർ വിമാനത്തിനുള്ളിൽത്തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ ശരിയായാൽ വിമാനം ഉടൻ ഡൽഹിയിലേക്കു തിരിക്കുമെന്ന് പൈലറ്റ് യാത്രക്കാരോടു പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.