കൊച്ചിയിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ടു

അമൃത്‌സർ∙ കൊച്ചിയിൽനിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് വഴിതിരിച്ചുവിട്ടു. 11.35ന് കൊച്ചിയിൽനിന്നു പുറപ്പെട്ട എഐ 0822 എന്ന വിമാനം 2.55ന് ഡൽഹിയിൽ ഇറങ്ങേണ്ടതായിരുന്നു. രണ്ടുവട്ടം ഡൽഹിയിൽ ഇറങ്ങാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. 

ഇതോടെ വിമാനം അമൃത്‍സറിൽ ലാൻഡ് ചെയ്തു. ഡൽഹിയിലെ കനത്ത മഴയും കാറ്റുമാണ് വിമാനം ഇറക്കാൻ കഴിയാത്തതിന് കാരണമെന്ന് പൈലറ്റ് അറിയിച്ചതായി യാത്രക്കാരൻ മനോരമ ഓൺലൈനോട് പറഞ്ഞു.

വിദേശത്തേക്കു പോകാൻ കണക്‌ഷൻ ഫ്ലൈറ്റായി ഈ വിമാനത്തിൽ കയറിയവരും കൈക്കുഞ്ഞുങ്ങളുമായി എത്തിയവരും ഉൾപ്പെടെ ആശങ്കയിലാണ്. 

നിലവിൽ യാത്രക്കാർ വിമാനത്തിനുള്ളിൽത്തന്നെ ഇരിക്കുകയാണ്. കാലാവസ്ഥ ശരിയായാൽ വിമാനം ഉടൻ ഡൽഹിയിലേക്കു തിരിക്കുമെന്ന് പൈലറ്റ് യാത്രക്കാരോടു പറഞ്ഞു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !