നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് വിജയിക്കുമെന്നു മുൻ ഡിസിസി പ്രസിന്റ് വി.വി.പ്രകാശിന്റെ കുടുംബം. എടക്കരയിലെ ബൂത്തിൽ വോട്ടു ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു വി.വി.പ്രകാശിന്റെ ഭാര്യ സ്മിതയും മകൾ നന്ദനയും. യുഡിഎഫ് സ്ഥാനാർഥി കാണാൻ വരാത്തതിൽ തങ്ങൾക്കു പരാതിയില്ല. സ്ഥാനാർഥി വന്നില്ലെങ്കിലും തങ്ങളുടെ വോട്ടു ലഭിക്കുമെന്ന യുഡിഎഫ് നേതൃത്വത്തിന്റെ വിശ്വാസമാണത്. ആരോടും പരാതി പറഞ്ഞിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ചു വിവാദമുണ്ടാക്കിയവരോടു ചോദിക്കണമെന്നും ഇരുവരും പ്രതികരിച്ചു.
‘ഞങ്ങളുടെ പാർട്ടി കോൺഗ്രസാണ്. മരണംവരെ കോൺഗ്രസിനൊപ്പമായിരിക്കും. ഇന്ന് വൈകാരികമായ ദിനമാണ്. അച്ഛൻ മരിച്ചത് തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മൂന്നുദിവസം മുൻപാണ്. അച്ഛനെയാണ് ഏറ്റവും കൂടുതൽ ഓർക്കുന്നത്’–മകൾ നന്ദന പ്രകാശ് പറഞ്ഞു.
2021 നിയമസഭാ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന വി.വി.പ്രകാശ് ഫലം വരുന്നതിനു മൂന്നു ദിവസം മുൻപാണു മരിച്ചത്. തിരഞ്ഞെടുപ്പു ദിവസം അച്ഛനെ ഓർക്കുന്നതായി മകൾ നന്ദന സമൂഹ മാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പ്രകാശിന്റെ വീട്ടിൽ വോട്ടു ചോദിച്ചെത്താത്തതും എതിരാളികൾ പ്രചാരണ ആയുധമാക്കിയിരുന്നു. ഉച്ചവരെ പ്രകാശിന്റെ കുടുംബം വോട്ടു ചെയ്യാനെത്താത്തതിനാൽ പല അഭ്യൂഹങ്ങളും പരന്നു. ഇതിനെല്ലാം വിരാമമിട്ടാണു പ്രകാശിന്റെ കുടുംബത്തിന്റെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.